സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്വന്തം ബാങ്ക് അക്കൗണ്ട് വെളിപ്പെടുത്താന്‍ മോഡിക്കും അമിത്ഷായ്ക്കും ധൈര്യമുണ്ടോ?- മമതാ

വിമെന്‍പോയിന്‍റ് ടീം

സ്വന്തം ബാങ്ക് അക്കൗണ്ട് വെളിപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ധൈര്യമുണ്ടോ എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെയാണ് മോഡിയോടുളള മമതയുടെ ചോദ്യം. ബിജെപി എംഎല്‍എമാര്‍ ബാങ്ക് അക്കൗണ്ടിലെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെട്ടിരുന്നു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോഡിയും മറ്റുളളവര്‍ അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തും മുന്‍പെ സ്വന്തം വിവരങ്ങള്‍ വെളിപ്പെടുത്തണം. നോട്ട് നിരോധനം നിലവില്‍ വരുന്നതിന് മുന്‍പ് തന്നെ ബിജെപിയുടെയും അധ്യക്ഷനായ അമിത് ഷായുടെയും അക്കൗണ്ടിലേക്ക് മാറ്റിയിരുന്നതായും മമതാ ബാനര്‍ജി ആരോപിച്ചു. 

മോഡി തുഗ്ലക്കിനെയും ഹിറ്റ്‌ലറെയും കടത്തിവെട്ടുകയാണ്. കള്ളപ്പണത്തിനെതിരെയുളള പോരാട്ടമല്ല നോട്ട് നിരോധനമെന്നും ഇതിനെ കറുത്ത അടിയന്തരാവസ്ഥ എന്നാണ് വിളിക്കേണ്ടതെന്നും അവര്‍ പറഞ്ഞു. സമ്പദ് വ്യവസ്ഥ ഇതുമൂലം തകിടം മറിഞ്ഞു. രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ ഇതുമൂലം ബുദ്ധിമുട്ടുകയാണ്. നോട്ട് നിരോധനം പിന്‍വലിക്കും വരെ സമരം തുടരുമെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും