സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഞാന്‍ മരിച്ചാലും ജീവിച്ചാലും ശരി, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് മോഡിയെ ഇല്ലാതാക്കും: മമത

വിമെന്‍പോയിന്‍റ് ടീം

ഞാന്‍ മരിച്ചാലും ജീവിച്ചാലും ശരി, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഞാന്‍ ഇല്ലാതാക്കും. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടേതാണ് ഈ വാക്കുകള്‍. നോട്ട് നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ റാലിയില്‍ സംസാരിക്കവെയാണ് മമത മോഡിക്കെതിരെ ആഞ്ഞടിച്ചത്.
ദൈവത്തെ പോലെ നടിക്കുകയാണ് പ്രധാനമന്ത്രി. വിപണികള്‍, സിനിമ, തിയറ്ററുകള്‍, എല്ലാം ദുരിതമനുഭവിക്കുകയാണ്. എന്നിട്ടും അദ്ദേഹം പൊതുജനങ്ങളെ കാര്യമാക്കുന്നില്ല. മമത കുറ്റപ്പെടുത്തി. മോഡിയെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നും ഇല്ലാതാക്കുമെന്ന് താന്‍ പ്രതിജ്ഞ എടുക്കുന്നതായും മമത പറഞ്ഞു.

നോട്ട് നിരോധനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുകയാണ്. വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ബംഗാളിലും ത്രിപുരയിലും കേരളത്തിലും ഇടതു പാര്‍ട്ടികള്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.നോട്ടുകള്‍ അസാധുവാക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മമതയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കണ്ടിരുന്നു. നോട്ട് നിരോധനം പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് മമതയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആവശ്യപ്പെടുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും