സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകളും ഭര്‍ത്താവും കസ്റ്റഡിയില്‍

വിമെന്‍പോയിന്‍റ് ടീം

പയ്യന്നൂരില്‍ 75 വയസ്സുള്ള അമ്മയെ ക്രൂരമായി മര്‍ദിച്ച മകളെയും ഭര്‍ത്താവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് മകള്‍ ചന്ദ്രമതിക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കുമെന്ന് കണ്ണൂര്‍ എസ്.പി അറിയിച്ചു. 

അമ്മ കാര്‍ത്ത്യായിനിയെ വൈദ്യ പരിശോധനയ്ക്കു കൊണ്ടുപോയി. അമ്മയെ മകള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മാവിഞ്ചേരി സ്വദേശിയായ ചന്ദ്രമതി, അമ്മ കാര്‍ത്ത്യായനിയെ സ്ഥിരമായി മര്‍ദ്ദിക്കുന്നെന്നു കാണിച്ചു സഹോദരന്‍ കുന്നുമ്മല്‍ വീട്ടില്‍ വേണുഗോപാലാണു പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. കൈ കൊണ്ടും ചൂലുകൊണ്ടും അമ്മയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സഹിതമാണു മകന്‍ പരാതി നല്‍കിയത്. 

അമ്മയെ സഹോദരി വീട്ടിലിട്ടു മര്‍ദ്ദിക്കുന്നത് പതിവാണെന്ന് പരാതിയില്‍ പറയുന്നു. ഈ മാസം 24ന് വേണുഗോപാല്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളും തെളിവായി ഹാജരാക്കിയിട്ടുണ്ട്. സരോജിനിയെ മകള്‍ ചന്ദ്രമതി കൈകൊണ്ടും ചൂലുകൊണ്ടും തുടര്‍ച്ചയായി അടിക്കുന്നതും അസഭ്യം പറഞ്ഞു തള്ളിപ്പുറത്താക്കുന്നതുമാണു ദൃശ്യങ്ങളിലുള്ളത്. 

സ്വത്തു കൈക്കലാക്കിയശേഷം ചന്ദ്രമതി അമ്മയെ ഉപദ്രവിക്കുകയാണെന്നും പരാതിയുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ പൊലീസ് വീട്ടിലെത്തി അന്വേഷണം നടത്തി. ഇരുകൂട്ടരോടും ചൊവ്വാഴ്ച സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കുടുംബ വഴക്കിനെതുടര്‍ന്നാണ് സഹോദരന്‍ തനിക്കെതിരെ പരാതി നല്‍കിയതെന്നാണു ചന്ദ്രമതിയുടെ വിശദീകരണം. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും