സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മോദിയെ വെല്ലുവിളിച്ച് മായാവതി

വിമെന്‍പോയിന്‍റ് ടീം

നോട്ട് അസാധുവാക്കൽ നടപടിക്ക് വൻ ജനപിന്തുണ ലഭിച്ചെന്ന മോദിയുടെ പ്രസ്താവന ചോദ്യം ചെയ്ത് ബി.എസ്.പി നേതാവ് മായാവതി. മോദി ആപ് വഴി നടത്തിയ അഭിപ്രായ സർവേ തട്ടിപ്പാണെന്ന് മായാവതി പ്രതികരിച്ചു. ലോക്‌സഭ പിരിച്ച് വിട്ട് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ മോദിക്ക് ധൈര്യമുണ്ടോ. അതായിരിക്കും യഥാർഥ സര്‍വേയെന്നും മായാവതി പറഞ്ഞു.

'നരേന്ദ്ര മോദി' ആപ്പിലാണു 500, 10000 രൂപാ നോട്ടുകൾ അസാധുവാക്കിയത് ഉൾപ്പെടെയുള്ള കറൻസി പരിഷ്കരണ നടപടികളെക്കുറിച്ച് ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ സർക്കാർ സംവിധാനമൊരുക്കിയിരുന്നു. അതേസമയം, പ്രതികൂല പ്രതികരണത്തിനായുള്ള ഒാപ്​ഷനുകൾ ഒഴിവാക്കിയാണ്​ ആപ്പ്​ നിർമിച്ചത്​ ചെയ്​തതെന്നും സ്​മാർട്ട്​ ഫോണില്ലാത്ത സാധാരണക്കാർക്ക്​ അഭിപ്രായമറിയിക്കാൻ ഉപയോഗപ്പെട്ടില്ലെന്നും ആരോപണമുയർന്നിരുന്നു. അനുകൂലമായ ഫലം ഉണ്ടാക്കിയെടുക്കാൻ രൂപകൽപ്പന ചെയ്ത സർവേയാണിതെന്നായിരുന്നു പ്രതിപക്ഷ വിമർശനം.

പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി രാജ്യസഭയില്‍ വരാനുള്ള ധൈര്യം പോലും കാണിക്കുന്നില്ലെന്ന് ബിഎസ്പി നേതാവ് മായാവതി കുറ്റപ്പെടുത്തി. തുടര്‍ച്ചയായ ഏഴാം ദിനമാണ് സഭാ നടപടികള്‍ തടസ്സപ്പെടുന്നത്. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഇതേ കുറിച്ച് ഒന്നും പറയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍ക്കാരും ബിജെപിയും. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി മാത്രമായിരിക്കും മറുപടി പറയുക. സര്‍ക്കാരിന്റെ ഈ നിലപാട് പ്രതിപക്ഷം തള്ളി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും