സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പീഡനകേസ് ആര്‍.ജെ.ഡി എം.എല്‍.എക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു

വിമെന്‍പോയിന്‍റ് ടീം

ബീഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആര്‍.ജെ.ഡി എം.എല്‍.എ രാജ് ബല്ലഭ് യാദവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദ് ചെയ്തു. ജാമ്യം അനുവദിച്ച പട്‌ന ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി എടുത്തു കളഞ്ഞത്. 

എം.എല്‍.എക്കെതിരായ കുറ്റം ഗുരുതരമാണെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ജാമ്യം നിഷേധിച്ച് കൊണ്ട് കോടതി പറഞ്ഞു.ജസ്റ്റിസുമാരായ എ.കെ സിക്രി, എ.എം സപ്രെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.എം.എല്‍.എക്കെതിരെ സംസ്ഥാന സര്‍ക്കാരാണ് കോടതിയെ സമീപിച്ചിരുന്നത്. രാജ്ബല്ലഭിനെ നിതീഷ് കുമാര്‍ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. നവാഡയില്‍ നിന്നുള്ള ആര്‍.ജെ.ഡിയുടെ ജനപ്രതിനിധിയായ ബല്ലഭ് ഇപ്പോള്‍ സസ്‌പെന്‍ഷിലാണ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ ബല്ലഭ് മാര്‍ച്ചിലാണ് കോടതിയില്‍ കീഴടങ്ങിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും