സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബിജെപിയെ വെല്ലുവിളിച്ച് മമത

വിമെന്‍പോയിന്‍റ് ടീം

അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നില എന്താകുമെന്ന് കാണാമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിക്കെതിരായി ഡല്‍ഹി തെരിവുകളിലെ പ്രതിപക്ഷ പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. പ്രതിഷേധത്തിന്റെ മുന്‍നിരയിലുള്ള പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ബിജെപിയെ അടുത്ത തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പായി വെല്ലുവിളിക്കുകയും ചെയ്തു. 

പ്രതിഷേധം മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിലും നോട്ട് നിരോധനത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മമതാ ബാനര്‍ജി പ്രഖ്യാപിച്ചു.
ആസന്നമായ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്പായി വാരണാസിയിലടക്കം നോട്ട് നിരോധനത്തിനെതിരെ ആളെക്കൂട്ടുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഉറപ്പിച്ച് പറയുന്നത്. പ്രധാനമന്ത്രിയുടെ അപ്രതീക്ഷിതമായ പ്രഖ്യാപനം 15 ദിവസം പിന്നിട്ടെന്നും രാജ്യത്ത് ഇപ്പോഴും അരക്ഷിതാവസ്ഥയാണെന്നും മമത പറഞ്ഞു. 500, 1000 നോട്ടുകള്‍ പിന്‍വലിച്ച് ജനങ്ങളെ ദുരിതത്തിലേക്കാണ് പ്രധാനമന്ത്രി മോഡി തള്ളിയിട്ടത്. മോഡിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഉണ്ടാക്കിയ കെടുതികള്‍ക്ക് മാപ്പ് പറയുകയും നിരോധനം പിന്‍വലിക്കുകയും ചെയ്യുമായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

ഇത് തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രതിഷേധമല്ലെന്നും പശ്ചിമ ബംഗാളിലെ ഉപതെരഞ്ഞെടുപ്പിലെ തൃണമൂല്‍ വിജയം നോട്ട് പിന്‍വലിക്കലിനെതിരായുള്ള ജനങ്ങളുടെ വിപ്ലവത്തിന്റെ സൂചനയാണെന്നും മമത പറഞ്ഞു. ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിലെ വിജയങ്ങള്‍ നോട്ട് അസാധുവാക്കലിന് ജനം തന്ന പിന്തുണയാണെന്നാണ് ബിജെപിയുടെ വാദം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും