സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പുരുഷന്മാരുടെ മുമ്പില്‍ സ്ത്രീകള്‍ പ്രസംഗിക്കരുതെന്നത് മുസ്‌ലിം ലീഗിന്റെ നിലപാടല്ലഃ എം.കെ മുനീര്‍

വിമെന്‍പോയിന്‍റ് ടീം

പുരുഷന്മാരുടെ മുമ്പില്‍ സ്ത്രീകള്‍ പ്രസംഗിക്കരുതെന്നത് മുസ്‌ലിം ലീഗിന്റെ നിലപാടല്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീര്‍. കോഴിക്കോട് നടന്ന പരിപാടിയില്‍ വനിതാ ലീഗ് നേതാവ് ഖമറുന്നിസ അന്‍വറിനെ വിലക്കിയസംഭവത്തില്‍ പാര്‍ട്ടി നേതൃത്വമാണ് കൂടുതല്‍ വിശദീകരണം നല്‍കേണ്ടതെന്നും മുനീര്‍ പറഞ്ഞു.

പുരുഷന്മാരുടെ പരിപാടിയില്‍ സ്ത്രീകള്‍ സംസാരിക്കേണ്ട എന്ന നിലപാട് ലീഗിനില്ല. അതിനുള്ള തെളിവാണ് യൂത്ത് ലീഗിന്റെ പരിപാടിയില്‍ നൂര്‍ബിന റഷീദ് സംസാരിച്ചതെന്നും മുനീര്‍ പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തിലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് മുനീര്‍ ഇക്കാര്യം പറഞ്ഞത്. 

വേദിയില്‍ പ്രസംഗിക്കാന്‍ ലിസ്റ്റു ചെയ്തവരുടെ കൂട്ടത്തില്‍ ഖമറുന്നിസയുടെ പേരുണ്ടായിരുന്നില്ല. പോഷക സംഘടനയുടെ പ്രതിനിധിയെന്ന നിലയിലാണ് അവരെ വേദിയിലിരുത്തിയത്. പത്തുമണിവരെ മാത്രമായിരുന്നു മൈക്ക് ഉപയോഗിക്കാന്‍ അനുമതിയുണ്ടായിരുന്നത്. കെ.എം ഷാജി പ്രസംഗിച്ചു തീരുമ്പോഴേക്കും പത്തുമണി കഴിഞ്ഞിരുന്നു. അതോടെ പരിപാടി പെട്ടെന്ന് അവസാനിക്കുകയാണുണ്ടായതെന്നും മുനീര്‍ വിശദീകരിച്ചു. മായിന്‍ഹാജി ഖമറുന്നിസയെ വിലക്കുന്ന വീഡിയോ ദൃശ്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അതിനെക്കുറിച്ച് വിശദീകരിക്കേണ്ടത് നേതൃത്വമാണെന്നും മുനീര്‍ പറഞ്ഞു. നവംബര്‍ 12ന് കോഴിക്കോട് നടന്ന യൂത്ത് ലീഗ് സംസ്ഥാന സമ്മേളന വേദിയില്‍ ഖമറുന്നിസ അന്‍വറിനെ പ്രസംഗിക്കുന്നതില്‍ നിന്നും വിലക്കിയ നടപടി വിവാദമായിരുന്നു. പുരുഷന്മാര്‍ക്കു മുമ്പില്‍ സ്ത്രീകള്‍ സംസാരിക്കുന്നത് ചരിത്രത്തിലില്ലാത്തതാണ് എന്നു പറഞ്ഞ് ലീഗ് സംസ്ഥാന സെക്രട്ടറി മായിന്‍ ഹാജി ഖമറുന്നിസ അന്‍വറിനെ വിലക്കുകയായിരുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും