സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

150 സ്കൂളുകളില്‍ നാപ്കിന്‍ വെന്‍ഡിങ് മെഷീനുകളും ഇന്‍സിനറേറ്ററുകളും

വിമെന്‍പോയിന്‍റ് ടീം

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ് ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് ജില്ലയിലെ 150 സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ വെന്‍ഡിഗോ സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീനുകളും നാപ്കിന്‍ ഇന്‍സിനറേറ്ററുകളും സ്ഥാപിക്കും. ചൊവ്വാഴ്ച്ച പകല്‍ മൂന്നിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്യും. മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പങ്കെടുക്കും.


എച്ച്എല്‍എല്ലിന്റെ കനഗല ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന ഹാപ്പി ഡെയ്സ് എന്ന സാനിറ്ററി നാപ്കിനുകളാണ് വെന്‍ഡിഗോയിലൂടെ ലഭിക്കുക. പാലോട്, നെടുമങ്ങാട്, വിതുര, നെയ്യാറ്റിന്‍കര, കാട്ടാക്കട, വെങ്ങാൂര്‍, മാറനല്ലൂര്‍, മലയിന്‍കീഴ്, ബാലരാമപുരം, പാറശാല, ആര്യനാട് തുടങ്ങിയ കേന്ദ്രങ്ങളിലെ സ്കൂളുകളിലാണ് വെന്‍ഡിഗോ മെഷീനുകള്‍ സ്ഥാപിക്കുന്നത്.ഉപയോഗിച്ച നാപ്കിനുകള്‍ നിര്‍മാര്‍ജനം ചെയ്യുതിന് ഇന്‍സിനറേറ്ററുകളും മെഷീനുകള്‍ക്കൊപ്പം സജ്ജീകരിക്കും. നഗരത്തില്‍ കോളേജുകള്‍, ഓഫിസുകള്‍, ആശുപത്രികള്‍, ഹോസ്റ്റലുകള്‍ എന്നിങ്ങനെ സ്ത്രീകള്‍ ജോലി ചെയ്യുന്നതും പഠിക്കുന്നതുമായ ഇരുന്നൂറോളം സ്ഥലങ്ങളില്‍ ഇതിനകം വെന്‍ഡിഗോ മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിലാകെ 500 വെന്‍ഡിഗോ മെഷീനുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും