സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സിപിഐ എമ്മിന്റെ തണലില്‍ രാധയ്‌ക്ക് വീടൊരുങ്ങുന്നു

വിമെന്‍പോയിന്‍റ് ടീം

പോലീസും കടയുടമയും മോഷ്ടാവെന്നാരോപിച്ചതിനേത്തുടര്‍ന്ന് വീടും സ്ഥലവും നഷ്ടപ്പെടുത്തേണ്ടിവന്ന വരാപ്പുഴ ചിറയ്ക്കകം സ്വദേശി രാധയ്ക്ക് വീടുവെച്ചു നല്‍കാനായി സിപിഐ എം വരാപ്പുഴ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചു. ജനകീയ ഇടപെടലിനെ തുടര്‍ന്ന് വില്‍ക്കാന്‍ എഴുതിയ കരാര്‍ റദ്ദാക്കി രണ്ടു സെന്റ് ഭൂമി രാധയെ തിരികെ ഏല്‍പ്പിച്ചു.

മാധ്യമങ്ങളിലൂടെ രാധയുടെയും കുടുംബത്തിന്റെയും ദയനീയാവസ്ഥ അറിഞ്ഞ് ഫേസ്‌ബുക്ക് കൂട്ടായ്മയും സഹായവുമായി എത്തി. സോഷ്യല്‍ മീഡിയ വഴി സഹായിക്കാന്‍ ഒത്തു കൂടിയ ഇവര്‍ രാധയെ കാണുവാനും സഹായിക്കാനായി വരാപ്പുഴയിലെ വീട്ടിലെത്തി. കൂട്ടായ്മ സ്വരൂപിച്ച 5,000 രൂപയുടെ ചെക്ക് രാധയ്ക്ക് കൈമാറി. 

വീടും സ്ഥലവും നഷ്ടപ്പെട്ട രാധ തെരുവില്‍ ഇറങ്ങേണ്ട സ്ഥിതി ഉണ്ടായതോടെയാണ് സിപിഐഎം വരാപ്പുഴ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചത്. രാധയ്ക്കു വീട് നിര്‍മിച്ചു നല്‍കാനും തീരുമാനമെടുത്തു. അതിലേക്കുള്ള സംഭാവനയാണ് ഫേസ്‌ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളായ ടി എന്‍ സന്തോഷ്, ജോജി ആന്റണി എന്നിവര്‍ ചേര്‍ന്ന് രാധയ്ക്കു  കൈമാറിയത്. 

രാധയെയും കുടുംബത്തെയും സഹായിക്കുന്നതിനായി പറവൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, കെ ജി വേണു, സി വി ജിജി, കെ എക്സ് രാജീവ് എന്നിവര്‍ ഭാരവാഹികളായി വരാപ്പുഴ യൂണിയന്‍ ബാങ്കില്‍ അക്കൌണ്ട് രൂപീകരിച്ചിട്ടുണ്ട്. അക്കൌണ്ട് നമ്പര്‍ : 702702010004159. 
ഐഎഫ്എസ്ഇ കോഡ്: യുബിഐഎന്‍ 0570273.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും