സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഈ കാഴ്ച കണ്ണ് നിറക്കും!

വിമെന്‍പോയിന്‍റ് ടീം

 വീല്‍ ചെയര്‍ ലഭിക്കാഞ്ഞത് മൂലം, കിടപ്പിലായ ഭര്‍ത്താവിനെ ഭാര്യ തറയിലൂടെ വലിച്ചുനീക്കി. ആശുപത്രിയില്‍ എത്തിയ ശ്രീനിവാസാചാരിയെ കൊണ്ടുപോകാന്‍ വീല്‍ചെയറോ സ്ട്രക്ച്ചറോ ലഭിക്കാതിരുന്നത് മൂലമാണ് ഭര്‍ത്താവിനെ വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ഭാര്യ ശിവാനി നിര്‍ബന്ധിതയായത്. ആന്ത്ര പ്രദേശിലാണ് സംഭവം. ശരീരം പാതി തളര്‍ന്ന് കിടപ്പിലായിരുന്നു ശ്രീനിവാസ റാവു.
മറ്റുള്ളവര്‍ നോക്കിനില്‍ക്കെയാണ് അനന്തപൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ദാരുണമായ സംഭവം അരങ്ങേറിയത്. 

വളരെക്കാലമായി കിടപ്പിലായ ശ്രീനിവാസാചാരിയുടെ കാലുകള്‍ വ്രണം വന്ന് ദ്രവിച്ച അവസ്ഥയിലായിരുന്നു. ഭര്‍ത്താവിനെ വലിച്ച് മുകളിലേക്ക് പോകുന്ന ശിവാനിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും വന്‍ ജന ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

ഭര്‍ത്താവുമായി ഇടക്കിടെ ചികിത്സക്ക് വരാറുണ്ടെന്നും ഒരിക്കല്‍ പോലും വീല്‍ ചെയര്‍ കിട്ടിയിട്ടില്ലെന്നും ശിവാനി പറഞ്ഞു. അതേസമയം; ആശുപത്രിയില്‍ രണ്ട് വീല്‍ചെയറുകളും ഒരു സ്ട്രക്ച്ചറുമുണ്ടെന്നും അത് റിസപ്ഷനില്‍ തിരിച്ചെത്തിയാല്‍ ഉപയോഗിക്കാമെന്നും ശിവാനിയെ അറിയിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഭര്‍ത്താവിനെ കൊണ്ടുപോകാന്‍ ഒരു മാര്‍ഗവുമില്ലായിരുന്നെന്നും ഡോക്ടര്‍ വിളിച്ചപ്പോള്‍ ഇത്തരത്തില്‍ കൊണ്ടുപോകാന്‍ നിര്‍ബന്ധിതയാകുകയായിരുന്നെന്നും ശിവാനി വിശദീകരിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും