സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

500, 1000 രൂപ നോട്ടുകള്‍ ഇനി ഇല്ല; അറിയേണ്ട ചില കാര്യങ്ങള്‍........

വിമെന്‍പോയിന്‍റ് ടീം

500, 1000 രൂപയുടെ നോട്ടുകള്‍ അപ്രതീക്ഷിതമായി നിരോധിച്ചതിലൂടെ ജനങ്ങള്‍ ആശങ്കാകുലരായിരിക്കുകയാണ്. അറിയേണ്ട ചില കാര്യങ്ങള്‍...

ഡിസംബര്‍ 30 വരെ ബാങ്കുകളില്‍ നിന്ന് നോട്ടുകള്‍ മാറിയെടുക്കാം

ബാങ്ക് ശാഖകള്‍ക്ക് പുറമെ പോസ്റ്റ് ഓഫീസിലും നോട്ടുകള്‍ മാറിയെടുക്കാം

ഇത്തരത്തില്‍ നോട്ട് മാറിയെടുക്കാന്‍ പോകുന്നവര്‍ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നീ തിരിച്ചറിയല്‍ രേഖകള്‍ കരുതണം

ദിവസം 4000 രൂപ വരെ മാറാം

പണം കൈയ്യില്‍ കിട്ടും ഡിസംബര്‍ 30 ന് ശേഷം ആര്‍ബിഐ കേന്ദ്രങ്ങളില്‍ നിന്ന് നോട്ട് മാറാം

പക്ഷെ കാരണം ബോധിപ്പിച്ച് സത്യവാങ്മൂലം നല്‍കണം 4000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ അക്കൗണ്ട് വഴിമാത്രമേ നടക്കൂ

4000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ അക്കൗണ്ട് വഴിമാത്രമേ നടക്കൂ 

4,000 രൂപയ്ക്ക് മുകളില്‍ ചെക്കോ നെറ്റ് ബാങ്കിംഗോ ആണ് ആശ്രയം സ്വന്തമായി അക്കൗണ്ട് ഇല്ലാത്ത ബാങ്ക് വഴിയും പണം നിക്ഷേപിക്കാം

തിരിച്ചറിയല്‍ കാര്‍ഡും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും നല്‍കണം 

സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും അനുമതി പത്രത്തോടെ അവരുടെ അക്കൗണ്ടിലും പണം നിക്ഷേപിക്കാം

കെവൈസി വിവരങ്ങള്‍ നല്‍കാത്തവര്‍ക്ക് 50,000 രൂപ വരെയേ നിക്ഷേപിക്കാനാകൂ 

ഈ മാസം 18 വരെ എടിഎമ്മില്‍ നിന്ന് ദിവസേന 2,000 രൂപ മാത്രമേ പിന്‍വലിക്കാനാകൂ,19 മുതല്‍ പരിധി 4,000 രൂപയായി ഉയരും

സ്ലിപ് വഴി ബാങ്കില്‍ നിന്ന് നേരിട്ട് 10,000 രൂപ വരെ പിന്‍വലിക്കാം, ബ്രാഞ്ച് വഴി ഒരാഴ്ച പിന്‍വലിക്കാവുന്നത് പരമാവധി 20,000 രൂപ മാത്രം. ഈ മാസം 24 വരെ ഈ നിയന്ത്രണം തുടരും

ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍ (സിഡിഎം) വഴിയും അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാം

 പ്രവാസികള്‍ ചുമതലപ്പെടുത്തുന്നവര്‍ക്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കാം

രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വിമാനത്താവളത്തില്‍ 5,000 രൂപവരെ മാറാം


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും