സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഞങ്ങളെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു.

വിമെന്‍പോയിന്‍റ് ടീം

ശാരീരിക അസ്വസ്ഥതകളെ മറന്നു കൊണ്ട്‌ വീട്ടുപണി ചെയ്താണ് എഴുപതാം വയസിലിലും രാധ ഉപജീവനം നടത്തുന്നത്. ഒരുമാസം മുമ്പ് വരാപ്പുഴയിലെ ഡേവിസണ്‍ തിയറ്ററിന് സമീപമുള്ള ഇരുമ്പു കടയില്‍ നിന്ന് 37,000 രൂപ നഷ്ടപ്പെട്ടെന്ന പരാതി പൊലീസില്‍ ലഭിച്ചുരുന്നു. സംഭവം നടന്ന ദിവസം രാധ അവിടെ ചേന്നിരുന്നതായും അവരാണ് പണം മോഷ്ടിച്ചത് എന്ന് സംശയമുണ്ടെന്നും കട ഉടമ മൊഴി നല്‍കിയതോടെ കേസ് വൃദ്ധയ്ക്ക് നേരെ തിരിയുകയായിരുന്നു. 

കടയുടമയും വരാപ്പുഴ പൊലീസും രാധയുടെ വീട്ടില്‍ എത്തി പരിശോധന നടത്തിയെങ്കിലും പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. സമീപവാസികളോട് അന്വേഷിച്ചപ്പോള്‍ ഇവര്‍ അത്തരത്തിലുള്ളവരല്ലെന്നാണ്‌ പൊലീസില്‍ മൊഴി നല്‍കിയത്.എന്നിട്ടും, കടയുടമയുടെ സംശയത്തിന്റെ മാത്രം വെളിച്ചത്തില്‍ കാര്യമായ ഒരന്വേഷണവും കൂടാതെ ഇവര്‍ തന്നെയാണ് പ്രതി എന്ന് പൊലീസ് ആരോപിക്കുകയായിരുന്നു. തുടര്‍ന്ന്, പൊലീസ് ഇവരോട് പിറ്റേദിവസം വരാപ്പുഴ സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. മകന്‍ ഗണേശനും മകന്റെ ഭാര്യയുമൊന്നിച്ച് രാധ സ്റ്റേഷനിലെത്തി. സ്റ്റേഷനിലെത്തിയ ഇവരെ വൈകുന്നേരം വരെ സ്റ്റേഷനില്‍ ഇരുത്തുകയും നിര്‍ബന്ധപൂര്‍വം കുറ്റം സമ്മതിപ്പിക്കുകയാണുണ്ടായത്. വീട് വിറ്റായാലും പണം നല്‍കണമെന്നും പണം തിരികെ നല്‍കിയില്ലെങ്കില്‍ കോടതി കയറ്റുമെന്ന് ഭീക്ഷണിപ്പെടുത്തി.അപമാനം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് രാധ പൊളിഞ്ഞുവീഴാറായ രണ്ടുസെന്റ് വീടും സ്ഥലവും  വീടും പറമ്പും വില്‍ക്കാന്‍ കരാര്‍ എഴുതിയത്. മുന്‍കൂറായി 50,000 രൂപയില്‍ നിന്നും കടയുടമ ആവശ്യപ്പെട്ട പണം മുഴുവന്‍ നല്‍കാന്‍ വീടും സ്ഥലവും വിറ്റ് കരാര്‍ എഴുതിയതിനു പിന്നാലെ യഥാര്‍ഥ മോഷ്ടാവ് പിടിയിലായത്. 

വരാപ്പുഴ സബ് ഇന്‍സ്‌പെക്ടര്‍ സി.എസ്. ഷാരോണിന്റെ നിര്‍ദ്ദേശ പ്രകാരം കടയുടമയാണ് രാധയ്ക്ക് പണം തിരികെ നല്‍കിയത്.കള്ളക്കേസില്‍ കുടുക്കിയപ്പോള്‍ ഉണ്ടായിരുന്ന ജോലിയും പോയി. അന്വേഷണ പിഴവു മൂലമാണ് നിരപരാധിയായ വൃദ്ധമാതാവിന്‌ ദുരിതം അനുഭവിക്കേണ്ടി വന്നതെന്ന് തിരിച്ചറിഞ്ഞ് പൊലീസ് തന്നെ ഇവരെ സഹായിക്കാന്‍ രംഗത്തേത്തിയിട്ടുണ്ട്. ആലുവ ഡിവൈഎഫ്‌ഐ കെ.ബാബുകുമാര്‍ നേരിട്ട് എത്തി ഇവര്‍ക്ക് സഹായം വഗ്ദാനം ചെയ്തിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും