സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശബരിമലയില്‍ സ്ത്രീപ്രവേശനമാകാമെന്ന് സുപ്രീംകോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം

വിമെന്‍പോയിന്‍റ് ടീം

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം. ജസ്റ്റിസ് ദീപക്മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റെ മുമ്പാകെയാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്. അതേ സമയം അതേ സമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പഴയ നിലപാടില്‍ തന്നെ ഉറച്ച് നിന്നു. 

ശബരിമലയില്‍ നിലവിലുള്ള ആചാരങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നത്. ഇത് തിരുത്തിയാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പുതിയ സത്യവാങ്മൂലം. ശബരിമലയില്‍ പത്തിനും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കാമെന്നുകാട്ടിയാണ് 2008ല്‍ അധികാരത്തിലുണ്ടായിരുന്ന എല്‍.ഡി.എഫ്. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങമൂലം നല്‍കിയിരുന്നത്. പിന്നീട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നത് ആചാരങ്ങള്‍ക്ക് എതിരാണെന്നും ഭരണഘടനയുടെ 25, 26 അനുഛേദങ്ങള്‍ പ്രകാരം കാലാകാലങ്ങളായി തുടരുന്ന ആചാരങ്ങള്‍ ലംഘിക്കരുതെന്ന് പറയുന്നുണ്ടെന്നും വ്യക്തമാക്കിയിരുന്നു. കേസ് 2017 ഫെബ്രുവരി 17ലേക്ക മാറ്റി വെച്ചു. അഭിഭാഷകനായ ജയ്ദീപ് ഗുപ്തയാണ് സര്‍ക്കാരിനു വേണ്ടി ഹാജരായിരുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും