സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബിജെപി സഹായത്തോടെ ഒരിക്കലും സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന് മായാവതി

വിമെന്‍പോയിന്‍റ് ടീം

ഉത്തര്‍പ്രദേശില്‍ ബിജെപി സഹായത്തോടെ ഒരിക്കലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിഎസ്പി തയ്യാറാവില്ലെന്ന് ബിഎസ്പി അദ്ധ്യക്ഷ മായാവതി. ബിഎസ്പിക്ക് ഒറ്റക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും അതിനാല്‍ ആരുടേയും സഹായം സ്വീകരിക്കേണ്ടി വരുന്നില്ലെന്നും മായാവതി പറഞ്ഞു.2003ലെ ബിജെപി സര്‍ക്കാര്‍ എന്നെ ഏപ്രകാരമാണ് വേട്ടയാടിയത്. എന്റെ വീട്ടില്‍ റെയ്ഡ് നടത്തി താജ് ഇടനാഴി കേസില്‍. അതും കാന്‍ഷിറാംജി ജീവനു വേണ്ടി ആശിപത്രിയില്‍ പോരാടുന്ന നേരത്ത്. അതെനിക്ക് മറക്കാനാവില്ലെന്നും മായാവതി പറഞ്ഞു.

സമാജ്‌വാദി പാര്‍ട്ടിയില്‍ കുടുംബ വഴക്കാണ് നടക്കുന്നത്. പരസ്പരം പോരടിക്കുന്നവര്‍. തോല്‍ക്കുമെന്ന് ഉറപ്പുള്ള അവര്‍ക്ക് വോട്ട് ചെയ്യാന്‍ മുസ്ലിം സമുദായം തയ്യാറാവില്ലെന്നും കോണ്‍ഗ്രസിന് ഉത്തര്‍ പ്രദേശില്‍ ഒരു അടിത്തറയുമില്ലെന്നും മായാവതി പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും