സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു,ജയിലില്‍ കിടക്കാനും തയ്യാര്‍

വിമെന്‍പോയിന്‍റ് ടീം

താന്‍ പഠിപ്പിക്കുന്ന വിദ്യാലയവും അതു സ്ഥിതി ചെയ്യുന്ന നാടും പാക്കിസ്ഥാന്‍ ആണെന്ന തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി വിശ്വഹിന്ദു നേതാവ് ശശികല.ഇതിന്റെ പേരില്‍ പോലീസ് ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. എന്നാല്‍ താന്‍ ഹൈക്കോടതിയിലൊന്നും ജാമ്യത്തിന് ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയുമില്ല. കോടതിക്ക് സത്യം ബോധ്യപ്പെട്ടാല്‍ ശിക്ഷിച്ചോട്ടെ, സത്യം പറഞ്ഞതിന്റെ പേരില്‍ ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്നും ശശികല പറഞ്ഞു.

താന്‍ പഠിപ്പിക്കുന്ന സ്‌കൂളിലെ 95% ശതമാനം കുട്ടികളും മുസ്‌ലീങ്ങളാണ്. ആ സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍ പേരിന് മാത്രമാണ് ചില ഹിന്ദുക്കള്‍ ഉള്ളത്.
പാലക്കാട് ജില്ലയില്‍ ഇങ്ങിനെ ഒരു വാര്‍ഡ് ഇല്ല. മുസ്‌ലീങ്ങളുടെ എണ്ണത്തില്‍ പാക്കിസ്ഥാനെ പോലെ ഭൂരിപക്ഷ പ്രദേശമായതിനാലാണ് ആ നാടിനെ പാക്കിസ്ഥാനായി താന്‍ ഉപമിച്ചത്.

പാക്കിസ്ഥാന്‍ എന്നു പറഞ്ഞാല്‍ എങ്ങിനെ അപമാനിക്കപ്പെടുമെന്നും ശശികല ചോദിക്കുന്നു. പാക്കിസ്ഥാന്‍ എന്നെ സംബന്ധിച്ചിടത്തോളം വേദങ്ങള്‍ പിറന്ന നാടാണ്. പാക്കിസ്ഥാന്‍ പ്രേമികള്‍ എന്റെ വാക്കിന്റെ അടിസ്ഥാനത്തില്‍ വിരോധികള്‍ ആയതിന്‍ സന്തോഷമുണ്ടെന്നും ശശികല പറഞ്ഞു. വല്ലപ്പുഴ സ്‌കൂളിലെ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസാണ് നിലവില്‍ ശശികല. പ്രഥമാധ്യാപക തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാല്‍ സ്‌ക്കൂളിന്റെ ചുമതല വഹിക്കുന്ന അധ്യാപിക കൂടിയാണ് അവര്‍. ശികലയുടെ പ്രസംഗത്തിനെതിരെ വല്ലപ്പുഴയിലെ ജനങ്ങളും സ്‌കൂളിലെ വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിരുന്നു. ഇന്നലെ രാവിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കരിങ്കൊടി കെട്ടുകയും ഉച്ചയോടെ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ പ്രകടനവും ഉണ്ടായിരുന്നു. ‘ സേവ് വി എച്ച് എസ്, ബാന്‍ ശശികല’ എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി ശശികല ടീച്ചര്‍ ഇനി ഈ സ്‌കൂളില്‍ വേണ്ട എന്ന മുദ്രാവാക്യവുമായി വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയത്. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്‌കൂളിന് മുന്നില്‍ പോലീസിന്റെ കാവലുമുണ്ട്. തിങ്കളാഴ്ച്ച മുതല്‍ സ്‌കൂളില്‍ അനിശ്ചിത കാല പഠിപ്പ് സമരം ആരംഭിക്കുകയാണ്. എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും ചേര്‍ന്ന ഐക്യമുന്നണിയാണ് സമരാഹ്വാനം നടത്തിയത്. ശശികല പരസ്യമായി മാപ്പു പറയണമെന്നാണ് ഇവരുടെ ആവശ്യം. ക്ലാസ്സ് ബഹിഷ്‌കരിക്കാന്‍ രക്ഷിതാക്കളും തീരുമാനിച്ചിട്ടുണ്ട്. 2011 ല്‍ അമേരിക്കയില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് ശശികല വല്ലപ്പുഴയെ പാക്കിസ്ഥാനോട് ഉപമിച്ചത്. താന്‍ ജീവിക്കുന്ന നാടും അധ്യാപികയായി ജോലി ചെയ്യുന്ന സ്‌കൂളും പാക്കിസ്ഥാന് തുല്യമെന്നാണെന്നായിരുന്നു പരാമര്‍ശം. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും