സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശശികലയ്‌ക്കെതിരെ ജനകീയ പ്രതിഷേധവുമായി വല്ലപ്പുഴ ജനകീയ പ്രതികരണ വേദി

വിമെന്‍പോയിന്‍റ് ടീം

ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്‌ക്കെതിരെ ജനകീയ പ്രതിഷേധവുമായി വല്ലപ്പുഴ ജനകീയ പ്രതികരണ വേദി. ശശികല അധ്യാപികയായി ജോലി ചെയ്യുന്ന  വല്ലപ്പുഴ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും ശശികലയെ ഒഴിവാക്കണമെന്ന ആവശ്യവുമായാണ് വല്ലപ്പുഴ ജനകീയ പ്രതികരണ വേദി രംഗത്തെത്തിയത്. 

ശശികലയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് വല്ലപ്പുഴയില്‍ ജനകീയ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. വൈകുന്നേരം അഞ്ചു മണിക്ക് അപ്പംകണ്ടം സെന്ററില്‍ നിന്നുമാണ് മാര്‍ച്ച് ആരംഭിക്കുന്നത്. കുട്ടികളുടെ സ്വഭാവരൂപീകരണം നടക്കുന്ന സ്‌കൂളില്‍ ശശികലമാരെ പോലെയുള്ള ടീച്ചര്‍മാരെ നിലനിര്‍ത്തുന്നത് അംഗീകരിക്കാന്‍ പറ്റില്ലെന്നും വല്ലപ്പുഴയിലെ ജനങ്ങളെ വെല്ലുവിളിക്കുന്ന ആര്‍.എസ്.എസിനെ പ്രചോദിപ്പിക്കുന്നത് ശശികലയാണെന്നും ജനകീയ പ്രതികരണ വേദി പറയുന്നു. ശശികലയുടെ വര്‍ഗീയ പ്രസംഗങ്ങള്‍ നവമാധ്യമങ്ങളിലൂടെയടക്കം സജീവമാകുന്നതിനിടയിലാണ് നാട്ടുകാരുടെ പ്രതിഷേധം. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സി ഷുക്കൂര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം ശശികലയ്‌ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും