സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

റെക്കോഡ്‌ തിരുത്തി മരിയ ജെയ്സണ്‍

ആതിര

      ദേശീയ ജൂനിയർ  അത് ലറ്റിക് മീറ്റിൽ കേരളത്തിന്റെ മരിയ ജെയ്സണിനു റെക്കോഡ്.അണ്ടർ -20 വിഭാഗം പെണ്‍കുട്ടികളുടെ  പോൾവാൾട്ട്  ഇനത്തിലാണ് ദേശീയ റെക്കോഡ് തിരുത്തികൊണ്ട്‌ മരിയ സ്വർണം കരസ്ഥമാക്കിയത്. അന്തർദേശീയ താരമായ മരിയ , 3.70 ഉയരം താണ്ടി സ്വന്തം പേരിലുള്ള ദേശീയ ജൂനിയർ  റെക്കോഡും  മലയാളി താരം സിഞ്ചു  പ്രകാശിന്റെ പേരിലുള്ള മീറ്റ് റെക്കോഡും മറികടന്നു. 2015- ൽ ഹൈദരബാദിൽ നടന്ന ഫെഡറേഷൻ കപ്പ്  അത് ലറ്റിക് മീറ്റിൽ മരിയ 3.65 മീറ്റർ  ചാടിയിരുന്നു. പാലാ  സെന്റ്‌  മേരീസ്  സ്കൂളിൽ പ്ലസ്  ടു  വിദ്യാർഥിയാണ് . മരിയയെ കൂടാതെ നിരവധി പെണ്‍കുട്ടികൾ ദേശീയ സ്കൂൾ  അത് ലറ്റിക് മീറ്റിൽ കേരളത്തിന്‌ വേണ്ടി  സ്വർണം  നേടി. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും