സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വി.ഡി സതീശന്‍ എം.എല്‍.എയുടെ പെഴ്‌സണല്‍ സ്റ്റാഫിന് സസ്‌പെന്‍ഷന്‍

വിമെന്‍പോയിന്‍റ് ടീം

മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരായി അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ വി.ഡി സതീശന്‍ എം.എല്‍.എയുടെ പെഴ്‌സണല്‍ സ്റ്റാഫിന് സസ്‌പെന്‍ഷന്‍. നിസാറിനാണ് സസ്‌പെന്‍ഷന്‍. നിയമസഭയില്‍ പബ്ലിക് അക്ക്ണ്ട്‌സ് കമ്മിറ്റി ഓഫീസിലെ അറ്റന്ററാണ് നിസാര്‍. 

തോട്ടണ്ടി വാങ്ങിയത് സംബന്ധിച്ച് മന്ത്രിയെ അധിക്ഷേപിച്ചു കൊണ്ടാണ് നിസാര്‍ പോസ്റ്റിട്ടിരുന്നത്.മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ഫോട്ടോക്കൊപ്പമാണ് അധിക്ഷേപിച്ചുളള വാക്കുകള്‍ ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്. കശുവണ്ടിയെ കാശുവണ്ടിയാക്കിയ മന്ത്രി അണ്ടിക്കുഞ്ഞമ്മയെന്നും, അണ്ടിക്കള്ളിയെന്നുമാണ് ഇയാള്‍ ഫേസ്ബുക്കില്‍ മന്ത്രിക്കെതിരെ എഴുതിയിരുന്നത്. കുഞ്ഞമ്മ കലക്കീട്ടോ 115 രൂപയുടെ അണ്ടി 142 രൂപയ്ക്ക് വാങ്ങി മഹതി കൊള്ളയടിച്ചത് പത്തരക്കോടി രൂപയാണെന്നും നിങ്ങള്‍ ആകാംഷയോടെ കാത്തിരുന്ന രണ്ടാം വിക്കറ്റാണ് ഇതെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു. 

തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതി നടത്തിയെന്ന് നിയമസഭയില്‍ വി.ഡി സതീശന്‍ എം.എല്‍.എ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു നിസാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നെറികെട്ട ഭാഷ ഉപയോഗിച്ചാല്‍ കര്‍ശന നടപടി തന്നെ സ്വീകരിക്കുമെന്നും നിസാമിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും