സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പ്രതിഷേധം കടുത്തു; ശരണ്യയ്ക്ക് ജോലി തിരിച്ചുകിട്ടി

വിമെന്‍പോയിന്‍റ് ടീം

മുസ്ലീം യുവാവിനെ വിവാഹം ചെയ്ത ഹിന്ദു അധ്യാപികയെ പുറത്താക്കിയതില്‍, സ്‌കൂള്‍ മാനേജ്‌മെന്റിനെതിരായ പ്രതിഷേധം ഫലംകണ്ടു. നവമാധ്യമങ്ങളിലും പ്രാദേശിക തലത്തിലും പ്രതിഷേധം കനത്തതിനെ തുടര്‍ന്ന് ചെറുത്തുരുത്തി അല്‍ ഇര്‍ഷാദ് ഇംഗ്ലീഷ് മീഡിയം എല്‍പി സ്‌കൂള്‍ മാനേജ്‌മെന്റ് തീരുമാനം തിരുത്താന്‍ നിര്‍ബന്ധിതരായി.

ശനിയാഴ്ച്ച സിപിഐ(എം) പാലക്കാട് വാണിയംകുളം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വെച്ചായിരുന്നു ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഹാരിസിന്റേയും ഷൊര്‍ണൂര്‍ സ്വദേശിനി ശരണ്യയുടേയും വിവാഹം നടന്നത്. വിവാഹശേഷം ഒരാഴ്ച്ച അവധി ചോദിച്ച് ശരണ്യ, സ്‌കൂള്‍ പ്രിന്‍സിപ്പളെ ബന്ധപ്പെട്ടപ്പോള്‍ ഇനിമുതല്‍ സ്‌കൂളിലേക്ക് വരേണ്ടെന്നായിരുന്നു മറുപടി. എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും ശമ്പളവും അടക്കമുള്ള കാര്യങ്ങള്‍ ശരണ്യയുടെ സഹഅധ്യാപകരോട് പറഞ്ഞ് അയക്കാമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. മിശ്രവിവാഹം കഴിച്ച ശരണ്യ പഠിപ്പിക്കാന്‍ വന്നാല്‍ കുട്ടികള്‍ വഴിതെറ്റുമെന്നാണ് പുറത്താക്കിയതിന്‌ സ്‌കൂള്‍ അധികൃതര്‍ നല്‍കിയ ന്യായീകരണമെന്ന് മുഹമ്മദ് ഹാരിസ് പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും