സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഗൗതമിയും കമല്‍ഹാസനും വേര്‍പിരിഞ്ഞു

വിമെന്‍പോയിന്‍റ് ടീം

13 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് വിരാമമേകി ഗൗതമിയും കമല്‍ ഹാസനും വേര്‍പിരിഞ്ഞു. ഇരുവരും തമ്മിലുള്ള ലിവിംഗ് ടുഗദര്‍ ബന്ധം ഉപേക്ഷിക്കുന്നതായി ഗൌതമി തന്റെ ബ്ളോഗിലൂടെയാണ് അറിയിച്ചത്. ഏറെ ഹൃദയവേദനയോടെയാണ്  ഈ വിവരം പങ്കുവെക്കുന്നതെന്നും 17 വയസ്സുള്ള മകളുടെ അമ്മയായ തനിക്ക് മകളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് ഗൗതമി ബ്ളോഗ് പോസ്റ്റില്‍ വ്യക്തമാക്കി. 

താനിപ്പോഴും കമല്‍ഹാസന്റെ ആരാധികയാണ്. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍നിന്നും പഠിക്കാനായിട്ടുണ്ട്. രണ്ട് പേരുടേയും വഴി രണ്ടാണെന്ന് മനസിലാക്കിയതുകൊണ്ടാണ് തീരുമാനം. കുറച്ചു വര്‍ഷങ്ങളായി തങ്ങള്‍ അകല്‍ച്ചയിലാണെന്നും ഗൗതമി സൂചിപ്പിക്കുന്നുണ്ട്. 

1989ല്‍ അപൂര്‍വ്വ സഹോദരങ്ങള്‍ എന്ന സിനിമയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് 2003 മുതല്‍ ഇരുവരും ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചു. കാന്‍സര്‍ രോഗത്തിന്റെ പിടിയില്‍നിന്നും രക്ഷപ്പെടാന്‍ കമലായിരുന്നു ഗൌതമിക്ക് തുണ. താന്‍ കണ്ട ഏറ്റവും പുരോഗമന സ്വഭാവമുള്ള സ്ത്രീയാണ് ഗൗതമിയെന്ന് കമല്‍ പറഞ്ഞിരുന്നു. ഒരിക്കലും വിവാഹത്തിന് ഗൗതമി നിര്‍ബന്ധിച്ചിരുന്നില്ലെന്നും കമല്‍ പറഞ്ഞിരുന്നു. 

മകളെ വളര്‍ത്തണമെങ്കില്‍ മനസില്‍ സമാധാനം വേണം. ഒട്ടും ചേരാത്ത ബന്ധത്തില്‍ അതു കിട്ടില്ല, അതു കൊണ്ട് മകളോട് നീതി ചെയ്യുകയാണെന്ന് ഗൗതമി ബ്ളോഗിലെഴുതി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും