സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്ത്രീ ജീവനക്കാർക്ക് പ്രസവാവധി 26 ആഴ്ച്ചയാക്കും

ആതിര


       വനിതാ  ജീവനക്കാരുടെയും തൊഴിലാളികളുടെയും പ്രസവാവധി 26 ആഴ്ചവരെയായി ഉയർത്തി  പ്രസവാനുകൂല്യ  നിയമത്തിൽ കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ടുവരുന്നു .ഗർഭപാത്രം വാടകക്കെടുത്തു അമ്മമാരാകുന്നവർക്കും ഇനിമുതൽ പ്രസവാവധി ലഭിക്കും. മൂന്നു മാസം വരെ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്നവർക്കും 12  ആഴ്ചവരെ  അവധി ബില്ലിൽ  വ്യവസ്ഥ ചെയ്യുന്നു.26  ആഴ്ച അവധിയിൽ ആറാഴ്ച പ്രസവത്തിനു  മുമ്പുള്ള കാലയളവായിരിക്കും .സ്ത്രീ ജീവനക്കാരിയുടെ ജോലി വീട്ടിലിരുന്നും  ചെയ്യാവുന്ന രീതിയിലാണെങ്കിൽ 26 ആഴ്ചത്തെ അവധിക്കുശേഷം വീട്ടിലിരുന്നു ജോലിചെയ്യാൻ തൊഴിലുടമക്ക്‌  അനുമതി നൽകാം . ഇതു എത്രനാൾ തുടരാമെന്ന കാര്യത്തിൽ തൊഴിലുടമയും ജീവനക്കാരിയും തമ്മിൽ ധാരണയിൽ എത്തണമെന്ന് ഭേദഗതിയിൽ പറയുന്നു . സ്ത്രീ ജീവനക്കാരടക്കം 50 പേരിൽ കൂടുതൽ ജോലിയെടുക്കുന്ന എല്ലാ തൊഴിൽ സ്ഥാപനങ്ങളിലും ക്രെഷെ സൗകര്യം ഏർപ്പെടുത്തണമെന്ന പുതിയ നിർദേശവും ഭേദഗതി ബില്ലിലുണ്ട് .


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും