സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്ത്രീയ്ക്ക് പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം

വിമെന്‍പോയിന്‍റ് ടീം

ബസ് കണ്ടക്ടര്‍ അധിക്ഷേപിച്ച് ബസ്സില്‍ നിന്നിറക്കിവിട്ടത് പരാതിപ്പെടാനെത്തിയ സ്ത്രീയ്ക്കും കുടുംബത്തിനും പോലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദ്ദനം. ചേവായൂര്‍ സ്വദേശി പുഷ്പയെയും മക്കളെയുമാണ് പൊലീസ് മര്‍ദ്ദിച്ചത്.ചേവായൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയ ഇവരെ എസ്.ഐ ഷാജഹാന്റെ നേതൃത്വത്തില്‍ പോലീസ് മര്‍ദ്ദിക്കുകയായിരുന്നു. പരുക്കേറ്റ പുഷ്പയെയും മക്കളെയും നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെയാണ് പുഷ്പ പരാതി നല്‍കാനെത്തിയത്. എന്നാല്‍ ജീവനക്കാരുടെ പക്ഷം ചേര്‍ന്ന് തങ്ങളെ പോലീസ് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്.പുഷ്പയെ മര്‍ദ്ദിച്ച സംഭവമറിച്ച പോലീസ് സ്‌റ്റേഷനിലെത്തിയതായിരുന്നു മകന്‍ മനുപ്രസാദും ബന്ധു പ്രിന്റുവും, മകന്റെ സുഹൃത്ത് അഫ്‌ലഹും. ഇവരെയും പോലീസ് മര്‍ദ്ദിച്ചെന്നാണ് ആരോപണം.സ്റ്റേഷന്‍ കോമ്പൗണ്ട് മുതല്‍ സ്റ്റേഷന്‍ വരെ പുഷ്പയേയും മക്കളെയും പോലീസ് തല്ലുകയും വലിച്ചിഴകക്കുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു.അതേസമയം  പരാതിക്കാര്‍ പോലീസ് ഓഫീസര്‍മാരെ മര്‍ദ്ദിച്ചെന്നാണ് എസ്.ഐയുടെ ആരോപണം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും