സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

രാജിക്ക് സന്നദ്ധയായി പി.കെ. ശ്രീമതി

വിമെന്‍പോയിന്‍റ് ടീം

കണ്ണൂര്‍ എം.പി സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച് പി.കെ. ശ്രീമതി നേതൃത്വത്തിന് കത്ത് നല്‍കി. പാര്‍ട്ടി ഒരിക്കലും അംഗീകരിക്കാനിടയില്ലാത്ത ഈ ആവശ്യം കേന്ദ്ര കമ്മിറ്റിയില്‍ ബന്ധുനിയമന വിവാദം വരുമ്പോള്‍ അച്ചടക്കനടപടി മയപ്പെടുത്താനുള്ള തന്ത്രമാണെന്ന് വിലയിരുത്തപ്പെടുന്നു. ശ്രീമതി രാജിവെക്കണമെന്ന ആവശ്യം മുന്നണിക്ക് പുറത്തുനിന്ന് ഉയര്‍ന്നിരുന്നു. ഇതേ നിലപാട് പാര്‍ട്ടിയിലെ താഴെതട്ടില്‍നിന്ന് ചിലര്‍ തന്നോട്് ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീമതി എം.പിസ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത അറിയിച്ചത്. 

ശ്രീമതിയുടെ മകന് നിയമനം കിട്ടാന്‍ യോഗ്യതയുണ്ടെന്നാണ് വാദം. യോഗ്യതയുണ്ടെങ്കില്‍ നേതാവിന്‍െറ ബന്ധുവെന്നത് തെറ്റാണോ എന്നതും പ്രസക്തമാണ്. പക്ഷേ, മന്ത്രിയായിരുന്നപ്പോള്‍ മകന്‍െറ ഭാര്യയെ നിയമിച്ചതിനെ മുന്‍ മന്ത്രിയെന്ന നിലയില്‍ ന്യായീകരിച്ച് ശ്രീമതി ഫേസ്ബുക് പോസ്റ്റ് ഇറക്കിയതാണ് വലിയ ആക്ഷേപമായത്. തന്‍െറ ഫേസ്ബുക് പേജില്‍ പാര്‍ട്ടി അനുഭാവികളായ ചിലര്‍ പരസ്യമായി വിമര്‍ശിച്ച് പ്രതികരണം പോസ്റ്റ് ചെയ്തപ്പോഴാണ് വിശദീകരണം നല്‍കേണ്ടിവന്നതെന്ന് പിന്നീട് കണ്ണൂര്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ ശ്രീമതി വിശദീകരിച്ചിരുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും