സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഭാര്യയുടെ സാമിപ്യം മൗലികാവകാശമല്ലഃ കര്‍ണാടക ഹൈക്കോടതി

വിമെന്‍പോയിന്‍റ് ടീം

അധ്യാപികയായ ഭാര്യയെ താന്‍ ജോലി ചെയ്യുന്ന സ്ഥലത്തിന് അടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളിലേക്ക് സ്ഥലം മാറ്റണമെന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി. ഭാര്യയെ സ്ഥലം മാറ്റാത്തത് മൗലികാവകാശത്തിന്റെ ലംഘനമാണെന്ന ഭര്‍ത്താവിന്റെ വാദവും കോടതി തള്ളി.

45കാരനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ശ്രീശൈല്‍ മുദകപ്പ അമ്പലാനൂര്‍ ആണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നതെന്ന് ബാഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി കൊലാറിലെ സ്‌കൂളില്‍ ജോലി ചെയ്യുന്ന ഭാര്യ വിജയലക്ഷ്മി ആദവിയെ സ്ഥലം മാറ്റണമെന്നായിരുന്നു മുദകപ്പയുടെ ആവശ്യം.

സര്‍ക്കാര്‍ ട്രാന്‍സ്ഫര്‍ പട്ടികയില്‍ ഭാര്യയ്ക്ക് ഉയര്‍ന്ന റാങ്ക് നല്‍കാത്തതിനെ ചോദ്യം ചെയ്തായിരുന്നു മുദകപ്പയുടെ ഹര്‍ജി. റാങ്ക് ലഭിച്ചിരുന്നുവെങ്കില്‍ ഭാര്യയ്ക്ക് തന്റെ അടുത്തേക്ക് സ്ഥലം മാറ്റം ലഭിക്കുമായിരുന്നുവെന്നും ഇയാള്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പട്ടികയില്‍ 235-ാം സ്ഥാനത്തായിരുന്നു ആദവി.

എന്നാല്‍ ഭാര്യയുടെ സാമിപ്യം മൗലികാവകാളങ്ങളില്‍ പെടില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹര്‍ജി തള്ളി. സ്ഥലംമാറ്റ പട്ടിക കാരണം തന്റെ മൗലികാവാശം ലംഘിക്കപ്പെട്ടുവെന്ന് പരാതിക്കാരന്‍ സ്ഥാപിക്കാന്‍ കഴിയുന്നത് വരെ ഹര്‍ജി പരിഗണിക്കാന്‍ സാധിക്കില്ലെന്നാണ് വിധിന്യായത്തില്‍ കോടതി പറഞ്ഞത്.

കോലാറിലെ ബുധികോട്ടയിലുള്ള സര്‍ക്കാര്‍ ജൂനിയര്‍ കോളേജിലെ ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപികയാണ് വിജയലക്ഷ്മി ആദവി. സ്ഥലംമാറ്റ പട്ടികയിലെ ഭാര്യയുടെ സ്ഥാനം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മുദകപ്പ നേരത്തെ പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ഡയറക്ടറെ സമീപിച്ചിരുന്നു. പട്ടിക മാറ്റാനാകില്ലെന്ന് ഡയറക്ടര്‍ പറഞ്ഞതോടെ മുദകപ്പ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹുബല്ലി ഇലക്ട്രിക് സപ്ലൈ കമ്പനിയിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയറാണ് മുദകപ്പ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും