സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മനേകയ്‌ക്കെതിരെ ഒ. രാജഗോപാല്‍

വിമെന്‍പോയിന്‍റ് ടീം

തെരുവുനായ വിഷയത്തില്‍ കേന്ദ്രമന്ത്രി മനേക ഗാന്ധിയ്‌ക്കെതിരെ ബി.ജെ.പി മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ ഒ. രാജഗോപാലന്‍. തെരുവുനായ വിഷയത്തില്‍ മനേക പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും ആരെങ്കിലും ഒരാളുടെ വാക്കിന് വില കൊടുക്കേണ്ടതില്ലെന്നുമാണ് രാജഗോപാല്‍ പറഞ്ഞത്.

തെരുവുനായ വിഷയത്തില്‍ കേരള മുഖ്യമന്ത്രിയെയും മറികടന്നു സംസാരിക്കുകയാണ് മനേകാ ഗാന്ധിയെന്നും ഇക്കാര്യത്തില്‍ ബി.ജെ.പി നിലപാട് അറിയാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞ് പി.കെ ബഷീര്‍ എം.എല്‍.എ നിയമസഭയില്‍ രംഗത്തുവന്നിരുന്നു. ഈ അവസരത്തിലാണ് ഒ. രാജഗോപാല്‍ നിലപാട് അറിയിച്ചത്.തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കും കൊല്ലാന്‍ പ്രേരണ നല്‍കുന്നവര്‍ക്കുമെതിരെ കാപ്പ ചുമത്താന്‍ ഡി.ജി.പി തയ്യാറാവണമെന്ന് മനേകാ ഗാന്ധി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് നിയമസഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നടങ്കം രംഗത്തുവന്നത്.

മനേകയുടെ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗമായ വി. മുരളീധരനും രംഗത്തുവന്നിരുന്നു. വളരെ ഗുരുതരമായ ഈ അവസരത്തില്‍ ജനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുപകരം അവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്നാണ് താങ്കള്‍ പറഞ്ഞത്. ഇത് കേരളീയ ജനതയെ രോഷാകുലരാക്കിയിട്ടുണ്ടെന്നും മനേകയ്ക്ക് അയച്ച കത്തില്‍ മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.

‘സ്ത്രീകളും കുട്ടികളും തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. അവര്‍ക്ക് പിന്തുണ അറിയിക്കുന്നതിനു പകരം നിങ്ങള്‍ ജനങ്ങള്‍ക്കെതിരെ സംസാരിച്ചു.’ മുരളീധരന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും