സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കെ.പി ശശികലയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ്

വിമെന്‍പോയിന്‍റ് ടീം

മതവിദ്വേഷ പ്രസംഗം നടത്തിയതിന് ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലയ്‌ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ് പ്രകാരം മതസ്പര്‍ദ വളര്‍ത്തല്‍, മതവിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഹൊസ്ദുര്‍ഗ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

വിദ്വേഷ പ്രസംഗം നടത്തി സാമുദായിക ഐക്യം തകര്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കാസര്‍കോട് ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. സി. ഷുക്കൂര്‍ ഈ മാസം 15-ാം തീയതി കാസര്‍കോട് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 1091/2016 ക്രൈംനമ്പറില്‍ കേസെടുത്തിരിക്കുന്നത്.
ശശികലയ്‌ക്കെതിരെ കഴിഞ്ഞ പതിനഞ്ചാം തിയതി പരാതി കൊടുത്തിട്ടും പ്രഥമദൃഷ്യാ പരാതി നിലനിന്നിട്ടും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും തയ്യാറായില്ലെന്ന് നേരത്തെ അഡ്വ. സി. ഷുക്കൂര്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചിരുന്നു.
ശശികലയ്‌ക്കെതിരെ കേസെടുക്കാന്‍ താമസിക്കുന്നതിനെ ചോദ്യം ചെയ്ത് സോഷ്യല്‍മീഡിയയിലും മറ്റും നിരവധിപേര്‍ പ്രതികരിച്ചിരുന്നു. ഇതിനായി സോഷ്യല്‍മീഡിയ ക്യാംപെയിനുകളും ഉണ്ടായിരുന്നു. ഇതിനിടയിലാണ് കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്.കാസര്‍കോട് ജില്ലാ പോലീസ് മേധാവി തനിക്ക് ലഭിച്ച പരാതി ഹോസ്ദുര്‍ഗ് പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസത്തിന് ശേഷം പോലീസ് അത് നിയമോപദേശത്തിനായി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് (ഡി.ഡി.പി ) അയച്ചുകൊടുക്കുകയായിരുന്നു. ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും