സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ജയലളിത ആരോഗ്യം വീണ്ടെടുത്തു

വിമെന്‍പോയിന്‍റ് ടീം

അസുഖ ബാധിതയായി ചെന്നൈ അപ്പോളൊ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആരോഗ്യം വീണ്ടെടുത്തുവെന്ന് എഐഎഡിഎംകെ. മുഖ്യമന്ത്രി ഉടന്‍ വീട്ടിലേക്ക് മടങ്ങുമെന്നും പാര്‍ട്ടി അറിയിച്ചു.

ജയലളിത ആരോഗ്യം വീണ്ടെടുത്തു. ഉടന്‍ വീട്ടിലേക്ക് മടങ്ങും. അണികളുടെ പ്രാര്‍ത്ഥന ഫലം കണ്ടു. ജയലളിതയെ ചികിത്സിച്ച എയിംസിലേയും സിംഗപൂരിലൂടെ ഡോക്ടര്‍മാരോട് നന്ദി അറിയിക്കുന്നു-
സിആര്‍ സരസ്വതി, എഐഎഡിഎംകെ വക്താവ് 

കഴിഞ്ഞ ഒരു മാസമായി ജയലളിത ആശുപത്രി ചികിത്സയിലാണ്. സെപ്തംപര്‍ 22നാണ് ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയലളിത അതിവേഗം ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെന്നാണ് അവസാനം പുറത്തിറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നത്.

ജയലളിതയുടെ രോഗശാന്തിക്കായി സംസ്ഥാനമെങ്ങും അണികള്‍ പൂജകളും യാഗങ്ങളും നടത്തി വരുകയാണ്. ചെന്നൈയില്‍ 3,000ത്തോളം പേര്‍ സംബന്ധിച്ച യാഗം നടന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 200 ഓളം പൂജാരിമാരുടെ നേതൃത്വത്തിലായിരുന്നു യാഗം. 

എഐഡിഎംകെ എംഎല്‍എ ആര്‍ വെട്രിവേല്‍ ആണ് ചെന്നൈയില്‍ 108 മൃത്യുഞ്ജയ യജ്ഞം സംഘടിപ്പിച്ചത്. 35 ലക്ഷം മുടക്കിയായിരുന്നു പൂജകള്‍. ജയലളിതയ്ക്ക മത്സരിക്കാനായി സ്വന്തം എംഎല്‍എ സ്ഥാനം രാജിവെച്ച ആളാണ് വെട്രിവേല്‍.

ആറ് മണിക്കൂര്‍ നീണ്ട സംഗീത പ്രാര്‍ത്ഥന നടത്തിയാണ് തിരുനെല്‍വേലിയിലെ പാര്‍ട്ടി അണികള്‍ ജയലളിതയുടെ രോഗശാന്തിക്കായി പ്രാര്‍ത്ഥിച്ചത്. പുതുക്കോട്ടയില്‍ വിരാളിമലയില്‍ 20,000 പേരുടെ പാല്‍ക്കുടമേന്തിയുള്ള ഘോഷയാത്രയും നടന്നു.

കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖര്‍ ജയലളിതയെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. ജയയുടെ ആരോഗ്യം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരന്നപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ നവമാധ്യമ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രം 'എന്റെ മുഖ്യമന്ത്രി ആരോഗ്യവതി,ഇനിവേണ്ട അഭ്യൂഹങ്ങള്‍' എന്നെഴുതിയ ചിത്രമാക്കി മാറ്റിയായിരുന്നു അണികളുടെ പ്രതിരോധം. മുഖ്യന്ത്രിയുടെ വകുപ്പുകള്‍ ധനമന്ത്രി ഒ പനീര്‍ശെല്‍വമാണ് ഇപ്പോള്‍ വഹിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും