സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ " ഓറഞ്ച് ദി വേൾഡ് "

ആതിര

        "ലോകം ഓറഞ്ച് അണിയൂ"  യു എൻ പറയുന്നു , സ്ത്രീകൾക്കും  കുട്ടികൾക്കുമേതിരെയുള്ള അക്രമങ്ങൾ അവസാനിപ്പിക്കാൻ  നമുക്ക് ഒരുമിച്ചു അണിചേരാം. യു എൻ  സെക്രട്ടറി ജനറലിന്റെ ' UNiTE to End Violence against Women ' എന്ന ക്യാമ്പെയിനിന്റെ ഭാഗമായാണ്  യു എൻ വുമണ്‍ ഇങ്ങനെയൊരു ലോകവ്യാപക മുന്നേറ്റത്തിനു നേതൃത്വം  കൊടുക്കുന്നത്. ജനഘോഷയാത്ര മുതൽ ഫുട്ബോൾ  കളി വരെ ഓറഞ്ച് കളർ തീം കൊടുത്തും ചരിത്ര സ്മാരകങ്ങളിൽ ഓറഞ്ച് ദീപം കൊളുത്തിയും  16 ദിവസം നീണ്ടു നിൽക്കുന്നതാണ് ക്യാമ്പെയിൻ .  അന്താരാഷ്ട്ര  സ്ത്രീ പീഡന  നിരോധന ദിനമായ  നവംബർ 25 നു തുടക്കം കുറിച്ച് , മനുഷ്യാവകാശ ദിനമായ ഡിസംബർ 10 ന് ക്യാമ്പയിൻ  സമാപിക്കും. സ്ത്രീകൾക്ക്  എതിരെയുള്ള അക്രമങ്ങൾ അതീവ ഗൗരവമേറിയ മനുഷ്യാവകാശ ലംഘനമാണെന്ന് യു എൻ  അണ്ടർ  സെക്രട്ടറി ജനറലും യു എൻ  വുമെൻ എക്സിക്യുട്ടീവ്‌ ഡയറക്ടറുമായ ഫുംസീലെ  മ്ളമ്പോ പറഞ്ഞു. അതിന്റെ കാരണങ്ങൾ  അസമത്വവും  ലിംഗ   വിവേചനവുമാണെന്നും അക്രമങ്ങൾ അവയുടെ  പ്രത്യാഘാതങ്ങളാണെന്നും  അവർ അഭിപ്രായപ്പെട്ടു.  സമൂഹത്തിന്റെ സമതുലിതാവസ്ഥയെ തന്നെ താളം തെറ്റിക്കുന്ന ഇത്തരം പ്രവണതകളെ ഇല്ലതാക്കുകയെന്നതാണ് ലക്ഷ്യം. രാജ്യഭേദമന്യേ സ്ത്രീകൾ    വീടുകളിൽ മർദ്ദനമേൽക്കുകയും പൊതു ഇടങ്ങളിൽ അപമാനിക്കപ്പെടുകയും സോഷ്യൽ മീഡിയകളിൽ ചൂഷണത്തിനിരയാവുകയും ചെയ്യുന്നു.. സങ്കീർണമായ ഈ പ്രശ്നം ഒറ്റയടിക്ക് പരിഹരിക്കാൻ ആവില്ല.  എങ്കിലും അക്രമങ്ങളെ പ്രതിരോധിക്കുകയെന്നതും ഇവയുടെ മൂലകാരണമായ ലിംഗാസമത്വത്തെ  ഇല്ലാതാക്കുകയെന്നതും ഒരു പരിധിവരെ അപകടങ്ങളെ  തടയാം . W H O യുടെ കണക്കനുസരിച്ച്  മൂന്നിൽ ഒന്ന് സ്ത്രീകളും ജീവിതത്തിൽ എപ്പോഴെങ്കിലും ശാരീരികവും ലൈംഗികവുമായ പീഡനം അനുഭവിക്കുന്നു . ഈ ആഗോള മഹാമാരിയെ  ചെറുക്കാനും സുസ്ഥിര വികസന പദ്ധതിയിലെ ലിംഗ സമത്വം എന്ന ലക്‌ഷ്യം കൈവരിക്കാനുമാണ്  സെപ്റ്റംബരിൽ  ലോക നേതാക്കൾ ഒത്തുകൂടിയതും  തുടർന്ന് ഓറഞ്ച് ദി വേൾഡ് എന്ന ക്യമ്പെയിനിനു തുടക്കമിട്ടതും . ഓറഞ്ച് നിറം, പീഡനമുക്തമായ സ്വതന്ത്രവും ശോഭനവുമായ ഭാവിയെ പ്രതിനിധാനം ചെയ്യുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും