സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വിദേശവനിതകള്‍ക്ക് വിവാഹ വാഗ്ദാനം നല്‍കി തട്ടിപ്പ്

വിമെന്‍പോയിന്‍റ് ടീം

വിദേശ വനിതകളെ വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ച് പണവും ആഭരണങ്ങളും കവര്‍ന്ന യുവാവ് പൊലീസ് പിടിയിലായി. കോവളം ആവാടുതുറ സൈലന്റ്്വാലി ഹൌസില്‍ വിവേക് നാഥ് (27) ആണ് കോവളം പൊലീസിന്റെ പിടിലായത്. അഞ്ചു വിദേശവനിതകളില്‍നിന്നായി പ്രതി 14 ലക്ഷം രൂപയും 90,000 രൂപയുടെ ആഭരണങ്ങളും തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. തട്ടിപ്പിന് ഇരയായ യുവതികള്‍ വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ച് ചര്‍ച്ച നടത്തിയശേഷം പ്രതിക്കെതിരെ സിറ്റി പൊലീസ്കമീഷണര്‍ക്ക് ഇ–മെയില്‍ വഴി പരാതി അയച്ചു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കോവളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

കോവളം ആവാടുതുറ ഭാഗത്ത് ഹോം സ്റ്റേ നടത്തുകയായിരുന്ന വിവേക് നാഥ്  ഇവിടെ താമസത്തിന് എത്തുന്ന വിദേശ യുവതികളുമായി അടുത്ത് വിവാഹ അഭ്യര്‍ഥന നടത്തും. പിന്നീട് വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് യുവതികളില്‍നിന്ന് വന്‍തുക തട്ടിയെടുക്കുകയാണ് പതിവ്. ഹോളണ്ടുകാരായ രണ്ടു യുവതികളില്‍നിന്ന് 11 ലക്ഷം രൂപയും 90,000 രൂപയുടെ സ്വര്‍ണാഭരണങ്ങളും റഷ്യക്കാരായ മൂന്നുപേരില്‍നിന്ന് മൂന്നുലക്ഷം രൂപയും ഇയാള്‍ തട്ടിയെടുത്തതായി കോവളം എസ്ഐ അജയകുമാര്‍ പറഞ്ഞു. തട്ടിപ്പ് മനസ്സിലായതോടെയാണ് വനിതകള്‍ വാട്സ്അപ്പ് ഗ്രൂപ്പ് ആരംഭിച്ച് പ്രതിയെ കുടുക്കാനുള്ള ശ്രമം തുടങ്ങിയത്.ഇതിനിടെ സംഭവമറിഞ്ഞ് വിവേക് ഒളിവില്‍ പോയിരുന്നു. കൂടുതല്‍ വിദേശ വനിതകള്‍ പ്രതിയുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും