സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മുസ്‌ലിം സ്ത്രീകളുടെ ജീവിതം നശിപ്പിക്കുന്നത് അനുവദിക്കാനാകില്ല: നരേന്ദ്ര മോദി

വിമെന്‍പോയിന്‍റ് ടീം

മുത്തലാഖിലൂടെ മുസ്‌ലിം സ്ത്രീകളുടെ ജീവിതം നശിപ്പിക്കുന്നത് അനുവദിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 

മുത്തലാഖിനെ ഹിന്ദു മുസ്‌ലീം പ്രശ്‌നമായി ചിത്രീകരിക്കരുതെന്നും ഇതിനെ രാഷ്ട്രീവത്ക്കരിക്കരുതെന്നുമായിരുന്നു മോദിയുടെ വാക്കുകള്‍.
ഉത്തര്‍ പ്രദേശിലെ മഹോബയില്‍ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ബി.ജെ.പി സംഘടിപ്പിച്ച പരിവര്‍ത്തന്‍ മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
സ്ത്രീകളുടെ അവകാശപ്രശ്‌നത്തെ മുസ്‌ലിം  ഹിന്ദു വിഷയമായി കാണരുതെന്ന് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരോട് താന്‍ അപേക്ഷിക്കുകയാണ്.

സ്ത്രീകളുടെ അവകാശം വികസന വിഷയമാണ്. ഇതില്‍ സംവാദം വേണ്ടത് മുസ്‌ലിംകളിലെ പരിഷ്‌കരണവാദികള്‍ക്കിടയിലും പരിഷ്‌കരണത്തെ അംഗീകരിക്കാത്തവര്‍ക്കിടയിലുമാണെന്നും മോദി പറഞ്ഞു.
ഫോണിലൂടെയോ മറ്റോ മൂന്ന് തവണ തവണ തലാഖ് ചൊല്ലി മുസ്‌ലിം സ്ത്രീകളുടെ ജീവിതം നശിപ്പിക്കുന്നത് എങ്ങനെ നീതീകരിക്കും. അത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യമാണ്.

ഇത് രാഷ്ട്രീയവല്‍ക്കരിക്കേണ്ട പ്രശ്‌നമല്ല. വോട്ടുബാങ്ക് ലക്ഷ്യമിട്ട് മുസ്‌ലിം സ്ത്രീകളുടെ സ്വാഭാവിക അവകാശത്തെ ഇല്ലാതാക്കാന്‍ ചില പാര്‍ട്ടിക്കാര്‍ ശ്രമിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.ഭരണഘടന നല്‍കുന്ന നീതി മുസ്‌ലിം സ്ത്രീകള്‍ക്ക് ലഭ്യമാക്കണം. അത് സര്‍ക്കാരിന്റെയും ജനങ്ങളുടെയും ഉത്തരവാദിത്തമാണെന്നും മോദി പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും