സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഹിന്ദുസ്ത്രീകളെ മുസ്‌ലീം പുരുഷന്‍മാര്‍ ഇരകളാക്കുന്നെന്ന് ശശികല

വിമെന്‍പോയിന്‍റ് ടീം

മുത്തലാഖും ഏക സിവില്‍ കോഡും ഹിന്ദുസമൂഹത്തെക്കൂടി ബാധിക്കുന്ന പ്രശ്‌നമാണെന്നും അതുകൊണ്ട് ഹിന്ദു സ്ത്രീകളുടെ അഭിപ്രായങ്ങള്‍ കൂടി ഇക്കാര്യത്തില്‍ പരിഗണിക്കണമെന്നും ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല.

മതംമാറ്റം നിയമം മൂലം നിരോധിക്കാത്ത സാഹചര്യത്തില്‍ ഈ നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഹിന്ദുസ്ത്രീകളെ മുസ്ലിം പുരുഷന്മാര്‍ ഇരകളാക്കുന്നുണ്ടെന്നും ശശികല പറഞ്ഞു. തൃശൂരില്‍ നടന്ന ക്ഷേത്രരക്ഷാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ശശികല.
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ വിവാദമുണ്ടാക്കുന്നവര്‍ മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശത്തെക്കുറിച്ച് മിണ്ടാത്തതെന്താണെന്നും ശശികല ചോദിച്ചു. സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്താണ് യുവതികള്‍ പോകേണ്ടെന്ന് പറയുന്നതെന്നും ശശികല പറഞ്ഞു.

മന്ത്രി ജി. സുധാകരനെതിരെയും ശശികല രൂക്ഷമായ ഭാഷയില്‍ രംഗത്തെത്തി. സന്യാസിമാരുടെ വസ്ത്രത്തെപ്പറ്റി പറയാന്‍ സുധാകരന്‍ ആരാണെന്നും അദേഹത്തിന്റെ അപ്പനപ്പൂപ്പന്മാര്‍ കോണകമെടുത്ത് നടന്നതുകൊണ്ട് കേരളത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടായെന്ന് ആരും പറഞ്ഞുകേട്ടിട്ടില്ലെന്നും ശശികല പറഞ്ഞു.
ഹിന്ദു സന്യാസിമാര്‍ ഉടുപ്പിടാറില്ലെന്നും ഇപ്പോഴും ചില ഹിന്ദു സന്യാസിമാര്‍ അടി വസ്ത്രം പോലും ധരിക്കാറില്ലെന്നും നേരത്തെ ജി. സുധാകരന്‍ പറഞ്ഞിരുന്നു.ക്രൈസ്തവ, മുസ്‌ലീം പുരോഹിതര്‍ കാല്പാദം വരെ മൂടുന്ന വസ്ത്രങ്ങളാണ് ധരിക്കാറുള്ളതെന്നും സുധാകരന്‍ പറഞ്ഞിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും