സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ദർശിത നാവിക സേനയിലെത്തുന്നത് ഇരട്ട സ്വർണമെഡലോടെ

ആതിര


     കണ്ണൂർ  ഇരട്ടിക്കാരി  ദർശിത എന്ന പെണ്‍കുട്ടി ഏഴിമല നാവിക അക്കാദമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയത്‌ ഇരട്ട സ്വർണ മെഡലോടെ. ഡിസംബർ അഞ്ചിനു വിശാഖ പട്ടണത്ത് നേവൽ ആർക്കിടെക്റ്റായി ദർശിത ചുമതലയേൽക്കും .  ടി  കെ എം എൻജിനീയറിംഗ് കോളേജിൽ ബി ടെക്കിനു പഠിക്കുമ്പോഴാണ്‌ ക്യാമ്പസ് റിക്രൂട്ട്മെന്റ്  വഴി ഇന്ത്യൻ  നേവിയിലേക്ക്  തിരഞ്ഞെടുക്കപ്പെടുന്നത് . പത്താം ക്ലാസ് വരെ ഇരിട്ടി സെന്റ്‌ ജോണ്‍ ബാപ്റ്റിസ്റ്റ് സ്കൂളിലും തുടർന്ന്  മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലും പഠിച്ച ദർശിത ശാസ്ത്രീയ സംഗീതത്തിലും നൃത്ത ഇനങ്ങളിലും ഒന്നാമതായിരുന്നു .കോളേജിലെ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്നു .കരാട്ടെ ബ്ലാക്ക്‌ ബെൽട്ടും നേടി. ഉളിക്കൽ ഹയര് സെക്കണ്ടറി സ്കൂളിലെ ക്ലാർക്ക് ദിനേശ് ബാബുവിന്റെയും ലിസി ബാബുവിന്റെയും മകളാണ് .


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും