സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

നഴ്സുമാരുടെ മിനിമം വേതനവും സുരക്ഷിതത്വവും ഉറപ്പാക്കുംഃ മന്ത്രി ടി പി രാമകൃഷ്ണന്‍

വിമെന്‍പോയിന്‍റ് ടീം

സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കാന്‍  നടപടി സ്വീകരിക്കുമെന്ന് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു.നഴ്സുമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രി മേഖലയിലെ കൂലി പുതുക്കി നിശ്ചയിക്കുന്നതിനായുള്ള കമ്മിറ്റിയുടെ കാലാവധി  നീട്ടിനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

50 ബെഡുകള്‍ക്ക് താഴെയുള്ള ആശുപത്രികളില്‍ മിനിമം വേതനം 20,000 രൂപയാക്കണമെന്നു ശുപാര്‍ശകള്‍ ലഭിച്ചിട്ടുണ്ട്. ഈ ശുപാര്‍ശകള്‍ പരിഗണിച്ച ശേഷം ആവശ്യമായ എന്തെല്ലാം മാറ്റം വരുത്തണോ അതെല്ലാം ചെയ്യും. ആശുപത്രികളിലെ സാഹചര്യം പരിശോധിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തും. നഴ്സുമാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തും. അവരുടെ ജീവിതസാഹചര്യങ്ങള്‍ മാറ്റം വരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. 

നിലവില്‍ ബിഎസ്സി നഴ്സിംഗ് പഠിച്ചിറങ്ങിയ ഒരു നഴ്സിന് ലഭിക്കുന്ന മിനിമം വേതനം 11,747 രൂപയാണ്. ഇതു തീര്‍ത്തും അപര്യാപ്തമാണ്. ഇത് ഉയര്‍ത്താന്‍ വേണ്ട കാര്യങ്ങള്‍ സമയബന്ധിതമായി പരിശോധിച്ച് നടപടിയെടുക്കും. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും