സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അഞ്ജു ബോബി ജോർജ്ജിന് ഇരട്ട ഉത്തരവാദിത്വം

ആതിര

      ഒളിമ്പിക്സ് പോഡിയം സ്കീമിന്റെ ചെയർ പെഴ്സണായി കേന്ദ്ര കായികമന്ത്രാലയം  നിയമിച്ചതിനു തൊട്ടുപിന്നാലെ കേരള സ്പോർട്സ് കൗണ്‍സിലിന്റെ പ്രസിഡന്റ് സ്ഥാനവും അഞ്ജു ബോബി  ജോർജിനെ തേടിയെത്തിയിരിക്കുന്നു. ഇന്ത്യയിലെ ഒളിമ്പിക്സ് മെഡൽ സാധ്യതയുള്ള   താരങ്ങൾക്ക് വിദഗ്ധ പരിശീലനം നൽകുന്നതിനുള്ള പദ്ധതിയാണ് ഒളിമ്പിക്സ് പോഡിയം സ്കീം . ലോക അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഒരേയൊരു അത് ലറ്റായ അഞ്ജുവാണ് സംസ്ഥാനത്തെ  കായിക ഭരണ സംവിധാനത്തെ നയിക്കുക എന്നത് കായിക പ്രേമികൾക്ക് പ്രതീക്ഷ നൽകുന്നു . "വലിയ ഉത്തരവാദിത്വമുള്ള ജോലികളാണിത്‌ . കേരളത്തിലെ സ്പോർട്സിന്റെ വളർച്ചക്കായി വ്യത്യസ്തമായ ചില കാര്യങ്ങൾ ചെയ്യണമെന്നുണ്ട് . അതിനായി കായിക താരങ്ങളുടെയും സംഘാടകരുടെയും കായികപ്രേമികളുടെയും അകമഴിഞ്ഞ പിന്തുണ എനിക്ക് വേണം ." അഞ്ജു പറഞ്ഞു. 2003-ൽ പാരീസിൽ  നടന്ന ലോക അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ  ലോങ്ങ്‌ജംപിൽ വെങ്കലമെഡൽ നേടിയ അഞ്ജു 2005-ൽ മോണ്ടെകാർലോയിൽ നടന്ന ലോക അത് ലറ്റിക്സ് ഫൈനലിൽ സ്വർണ്ണ മെഡലും നേടിയിരുന്നു . 2006-ലെ  ആതൻസ് ഒളിമ്പിക്സിൽ ലോങ്ങ്ജംപിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നത്തിനു പുറമേ , ആദ്യ മെഡലുകൾ നേടിയ അത് ലറ്റിക്കുകളും  ഉത്തേജക മരുന്നു കഴിച്ചതിന്റെ നിഴലിലായത്തോടെ മേഡൽ സ്ഥാനം വീണ്ടും ഉയരുമെന്ന പ്രതീക്ഷയിലിരിക്കുമ്പോഴാനു അഞ്ജുവിനെ ഈ ഇരട്ട ഉത്തരവാദിത്വങ്ങൾ തേടിയെത്തിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും