സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

വ്യക്തിനിയമ ബോര്‍ഡിനെതിരെ മുസ്ലിം സ്ത്രീകള്‍ തെരുവിലിറങ്ങണംഃ ആര്‍.എസ്.എസ്

വിമെന്‍പോയിന്‍റ് ടീം

ഏക സിവില്‍കോഡ് നടപ്പാക്കുന്നതു സംബന്ധിച്ച ദേശീയ നിയമകമീഷന്‍െറ ചോദ്യാവലി ബഹിഷ്കരിക്കുമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് പ്രഖ്യാപിച്ചതിനു പിന്നാലെ മുസ്ലിം വനിതകള്‍ ഇതിനെതിരെ രംഗത്തിറങ്ങണമെന്ന ആഹ്വാനവുമായി ആര്‍.എസ്.എസ്.

വ്യക്തിനിയമ ബോര്‍ഡ് ഒരു ജനാധിപത്യ സംഘടനയല്ലെന്നും യാഥാസ്ഥിതികര്‍ക്കെതിരെ പാകിസ്താനി സ്ത്രീകളെ മാതൃകയാക്കി മുന്നോട്ടുവരണമെന്നും സംഘ്പരിവാര്‍ താത്വികാചാര്യന്‍ രാകേഷ് സിങ്ങാണ് ആഹ്വാനം ചെയ്തത്. പാകിസ്താനിലെ മുന്‍ പ്രധാനമന്ത്രി അലിബോഗ്ര മുത്തലാഖ് നടത്തിയപ്പോള്‍ അവിടത്തെ സ്ത്രീകള്‍ തെരുവിലിറങ്ങി പ്രക്ഷോഭം നടത്തിയതായി രാകേഷ് സിങ് പറഞ്ഞു.

ജനാധിപത്യ ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലിം സ്ത്രീകള്‍ പാകിസ്താനി മാതൃകയില്‍നിന്ന് പാഠം പഠിക്കണം. ആയത്തുല്ലാ ഖുമൈനിയുടെ ഭാഷയിലാണ് വ്യക്തിനിയമ ബോര്‍ഡ് സംസാരിക്കുന്നത്. അത്തരം ചിന്തകളോട് സഹിഷ്ണുത പുലര്‍ത്താനാവില്ല. മുത്തലാഖ് സംബന്ധിച്ച് അഭിപ്രായവോട്ടെടുപ്പു നടത്തിയാല്‍ 99 ശതമാനം മുസ്ലിം സ്ത്രീകളും ആ സമ്പ്രദായത്തിനെതിരാണെന്ന് പ്രഖ്യാപിക്കും. ജാതി, മത, പ്രാദേശിക വ്യത്യാസമില്ലാതെ സ്ത്രീകള്‍ക്ക് പുരുഷന്മാരുമായി തുല്യതയുണ്ടെന്ന് ആര്‍.എസ്.എസ് നേതാവ് പറഞ്ഞു.

നടപ്പാക്കാന്‍ ഇപ്പോള്‍തന്നെ ആറു പതിറ്റാണ്ട് വൈകിയ ഏക സിവില്‍ കോഡിന്‍െറ പാതയിലാണ് രാജ്യം. മുസ്ലിംകളെ വോട്ടുബാങ്കായി ഉപയോഗിച്ച നെഹ്റുവിന്‍െറ പിന്മുറക്കാരും ഇടതുപക്ഷവുമാണ് വൈകലിനു കാരണമെന്നും സിങ് കുറ്റപ്പെടുത്തി. ബോര്‍ഡിന്‍െറ ബഹിഷ്കരണത്തെ പിന്തുണക്കില്ളെന്നും അംഗങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തി അരലക്ഷം ഫോറം പൂരിപ്പിച്ചുനല്‍കുമെന്നും ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന്‍ പ്രഖ്യാപിച്ചു.

ആര്‍.എസ്.എസ് ആഭിമുഖ്യമുള്ള മുസ്ലിം മഹിളാ ഫെഡറേഷനും നിയമ കമീഷന്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പ്രഖ്യാപിച്ചു.  
അതിനിടെ, നിയമകമീഷന്‍ നീക്കത്തിനെതിരെ ഒപ്പുശേഖരണം നടത്താന്‍ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് തീരുമാനിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും