സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മക്കളുടെ ബുദ്ധിയുടെ ഉറവിടം അമ്മ

വിമെന്‍പോയിന്‍റ് ടീം

ഒരു മനുഷ്യനു പാരമ്പര്യമായ് ലഭിക്കുന്നത് 40 ശതമാനം മുതല്‍ 60 ശതമാനം വരെ ബുദ്ധിയാണ്. ഇതു കിട്ടുന്നത് അമ്മയില്‍ നിന്നാണെന്നു പഠനത്തിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നു. അതായത് കുഞ്ഞു ബുദ്ധിമാനാണെങ്കില്‍ അത് അച്ഛന്റെ ഗുണം ആണെന്ന് ഇനി പറയേണ്ടെന്ന്! 

കുഞ്ഞുങ്ങളുടെ ബുദ്ധി ശക്തി നിര്‍ണ്ണയിക്കുന്ന ജീനിന് അച്ഛന്‍മാരുടെ ജീനുമായി പങ്കില്ലെന്നാണു ഗവേഷകരുടെ പുതിയ നിഗമനം. കുഞ്ഞുങ്ങള്‍ക്ക് ബുദ്ധി ശക്തിയും ധാരണശക്തിയും പകര്‍ന്നു നല്‍കുന്ന കണ്ടീഷന്‍ഡ് ജീനുകള്‍ എന്നറിയപ്പെടുന്ന ജീന്‍ x ക്രോമസോമുകളിലാണ് കാണപ്പെടുന്നത്. സ്ത്രീകള്‍ക്കു രണ്ട് x ക്രോമസോമുകളും പുരുഷന്മാര്‍ക്ക് x,y ക്രോമസോമുകളുമാണ് ഉള്ളത്. പിതാക്കന്മാരുടെ x ക്രോമസോമുകളില്‍ നിന്നും പകര്‍ന്നുകിട്ടുന്ന കണ്ടീഷന്‍ഡ് ജീനുകള്‍ തനിയെ പ്രവര്‍ത്തനക്ഷമത നഷ്ടപ്പെടുന്നതായാണ് ഗവേഷണഫലങ്ങള്‍ വെളിപ്പെടുത്തിയത്. 

ജനിതക വ്യതിയാനം നടത്തിയ ചുണ്ടെലികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ഭക്ഷണം, ലൈംഗികത, ദേഷ്യം എന്നിവയോടു പ്രതികരിക്കുന്നത് അച്ഛന്റെ ജീന്‍ അനുസരിച്ചാണെന്നു ഗവേഷകര്‍ പറയുന്നു. വിശകലനം, ചിന്ത, ഭാഷാ ശേഷി, പദ്ധതി തയാറാക്കല്‍ എന്നിവ അമ്മയില്‍ നിന്നു പകര്‍ന്നു കിട്ടിയ ജീനില്‍ നിന്നാണ്. 60 ശതമാനം വരെയാണ് ഇത്തരത്തില്‍ പാരമ്പര്യമായി പകര്‍ന്നു കിട്ടുന്നത്. ബാക്കി സാഹചര്യങ്ങളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും ആര്‍ജ്ജിക്കുന്നവയാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും