സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇന്ത്യയില്‍ 47% പെണ്‍കുട്ടികളും 18 വയസെത്തും മുമ്പ് വിവാഹിതരാകുന്നു

വിമെന്‍പോയിന്‍റ് ടീം

ഇന്ത്യയില്‍ ബാലവിവാഹത്തിനെതിരെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നതിനെതിരെയും കര്‍ശന നിയമങ്ങള്‍ ഉണ്ടായിട്ടും ഫലപ്രദമായി നടപ്പാക്കപ്പെടുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയില്‍ 47% പെണ്‍കുട്ടികളും 18 വയസെത്തും മുമ്പ് വിവാഹിതരാകാന്‍ നിര്‍ബന്ധിതരാകുന്നതായി എസ്ടിസിയുടെ പഠനം ചൂണ്ടികാണിക്കുന്നു. സേവ് ദ ചില്‍ഡ്രന്‍ സംഘടന നടത്തിയ പഠനത്തിലാണ് രാജ്യത്ത് 47% പെണ്‍കുട്ടികളും പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് വിവാഹം കഴിക്കുന്നതായി തെളിഞ്ഞത്.
ലോകത്ത് ഓരോ ഏഴ് മിനിറ്റിലും 15 വയസില്‍ താഴെയുള്ള ഒരു പെണ്‍കുട്ടി വിവാഹിതയാകുന്നു എന്നാണ് എസ്ടിസി റിപ്പോര്‍ട്ട് പറയുന്നു.

നിരവധി സാമൂഹിക പ്രശ്‌നങ്ങളും അവകാശ ലംഘനവുമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹം വരുത്തിവെയ്ക്കുന്നത്. കൗമാര കാലത്തെ ഗര്‍ഭം പ്രസവമരണങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നു. ബാലവിവാഹം സ്‌കൂളുകളില്‍ നിന്ന് പെണ്‍കുട്ടികളുടെ കൊഴിഞ്ഞു പോക്കിനിടയാക്കുന്നുവെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.
ഇന്ത്യയില്‍ 25.7% പെണ്‍കുട്ടികളും കൗമാരകാലത്ത് ഗര്‍ഭവതികളാകുന്നുവെന്നും സേവ് ദ ചില്‍ഡ്രന്‍ പറയുന്നു.
പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യങ്ങളുടെ റാങ്കും സന്നദ്ധസംഘടന അടയാളപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ ജീവിത സാഹചര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 90മത് ആണ്. 144 രാജ്യങ്ങളാണ് പട്ടികയില്‍ ഉള്ളത്. ബാലവിവാഹം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, കൗമാര ഗര്‍ഭം, പ്രസവ മരണം, കേന്ദ്ര സര്‍ക്കാരിലെ വനിത പ്രാതിനിധ്യം എന്നിവ കണക്കിലെടുത്താണ് രാജ്യങ്ങളുടെ റാങ്ക് നിശ്ചയിച്ചത്.

ഇന്ത്യ വളരെ പിന്നോക്കമാണെന്ന് മാത്രമല്ല 144 രാജ്യങ്ങളുടെ പട്ടികയില്‍ 90മതാണ് സ്ഥാനം. അയല്‍ രാജ്യങ്ങളായ പാകിസ്താനും നേപ്പാളും ശ്രീലങ്കയുമെല്ലാം ഇക്കാര്യത്തില്‍ ഇന്ത്യയേക്കാള്‍ ഭേതമാണ്. ഇവര്‍ക്ക് പിന്നിലാണ് സ്ത്രീസുരക്ഷയുടേയും അവകാശ സംരക്ഷണത്തിന്റേയും കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും