സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

നിയമന വിവാദംഃ ദീപ്തി നിഷാദ് രാജിവെച്ചു

വിമെന്‍പോയിന്‍റ് ടീം

നിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രി ഇപി ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് രാജിവെച്ചു. കണ്ണൂരിലെ കേരളാ ക്ലേയ്‌സ് ആന്‍ഡ് സെറാമിക്‌സ് ജനറല്‍ മാനേജറായിരുന്നു. നിയമനത്തിന് പിന്നില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തിനിടെയാണ് രാജി. രാജിക്കത്ത് എംഡിക്ക് കൈമാറി. പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് ദീപ്തിയുടെ നിയമനത്തില്‍ പരാതി ഉന്നയിച്ചത്. ജയരാജന്റെ സഹോദരന്‍ ഭാര്‍ഗവന്റെ മകന്റെ ഭാര്യയാണ് ദീപ്തി.
മലബാര്‍ സിമന്റ്‌സിനുള്ള അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന കാസര്‍കോട് ജില്ലയിലെ കരിന്തളത്തെ ലാറ്ററൈറ്റ് ഖനനകേന്ദ്രം തുറക്കാനുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ദീപ്തിയുടെ നിയമനം. ഈ ഖനനത്തിനു നേതൃത്വം നല്‍കുന്നത് കേരള ക്ലേസ് ആന്‍ഡ് സിറാമിക്‌സ് പ്രോഡക്ട്‌സ് എന്ന പൊതുമേഖലാ സ്ഥാപനമാണ്. നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന സ്ഥാപനത്തില്‍ എല്ലാ മാനദണ്ഡങ്ങളും മറികടന്ന് ഇ.പി. ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യയെ ജനറല്‍ മാനേജരായി നിയമിച്ചതിനു പിന്നില്‍ 'ബന്ധു താല്‍പര്യം' മാത്രമല്ലെന്നും അഴിമതിക്ക് കളമൊരുക്കുകയാണ് ലക്ഷ്യമെന്നും ആരോപണമുയര്‍ന്നിരുന്നു.

ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു ദീപ്തിയെ മന്ത്രി ഇടപെട്ട് നേരിട്ട് നിയമിക്കുകയായിരുന്നു. അപേക്ഷ ക്ഷണിക്കല്‍, അഭിമുഖം തുടങ്ങിയ കടമ്പകളൊന്നുമില്ലാതെയായിരുന്നു നിയമനം. സ്ഥാനക്കയറ്റം വഴി മാത്രം നിയമനം നടത്തുന്ന ജനറല്‍ മാനേജര്‍ തസ്തികയിലേക്കാണ് എംകോം ബിരുദധാരിയായ ദീപ്തി നിഷാദിനെ നാല്‍പതിനായിരം രൂപ ശമ്പളത്തില്‍ നേരിട്ടു നിയമിച്ചത്. ഇവിടെ ജനറല്‍ മാനേജരായിരുന്ന ബാലകൃഷ്ണന്‍ ആനക്കായിയെ മാറ്റിയ ശേഷം ആ ഒഴിവു നികത്താനാണ് നിയമനമെന്നായിരുന്നു വിശദീകരണം. ഇതുസംബന്ധിച്ച് മൊറാഴ ലോക്കല്‍ കമ്മിറ്റി പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും