സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മോണിക്ക ഗുര്‍ദെ വധം: കുറ്റസമ്മതം നടത്തി പുറത്താക്കപ്പെട്ട വാച്ച്മാന്‍

വിമെന്‍പോയിന്‍റ് ടീം

സുഗന്ധദ്രവ്യ വിദഗ്ധ മോണിക്ക ഗുര്‍ദെയെ കൊലപ്പെടുത്തിയത് താനാണെന്ന് അറസ്റ്റിലായ പഞ്ചാബ് സ്വദേശി രാജ്കുമാര്‍ സിങ് കുറ്റസമ്മതം നടത്തിയതായി പൊലീസ്. തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുന്നതിന് മുമ്പ് മോണിക്കയെ ലൈംഗീകമായി പീഡിപ്പിച്ചിരുന്നുവെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. 

മോണിക്ക താമസിച്ചിരുന്ന ഫ്ളാറ്റിലെ മുന്‍ വാച്ച്മാനായിരുന്നു യുവാവ്.
ഗോവയിലെ പനാജിക്ക് സമീപം വാടക്ക് താമസിക്കുന്ന ഫ്ളാറ്റിലാണ് ബുധനാഴ്ച വിവസ്ത്രയായ നിലയില്‍ മോണിക്കയുടെ മൃതദേഹം കണ്ടെത്തിയത്. കൈയും കാലും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. ഒക്ടോബര്‍ എട്ടിന് ബെംഗളൂരില്‍ നിന്നാണ് രാജ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മോണിക്കയുടെ ഫ്ളാറ്റില്‍നിന്ന് ഇവരുടെ എടിഎം കാര്‍ഡും രാജ്കുമാര്‍ മോഷ്ടിച്ചിരുന്നു. കൊല നടന്ന ദിവസം ഫ്ളാറ്റിന് സമീപത്തെ എ.ടി.എമ്മില്‍നിന്നും പിന്നീട് ബെംഗളൂരില്‍ നിന്നും മോണിക്കയുടെ കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. എടിഎമ്മുകളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചത്.

മോണിക്കയെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യം വെച്ച് രാജ്കുമാര്‍ മോണിക്ക താമസിച്ചിരുന്ന ഫ്ളാറ്റിന് മുകളിലെ ടെറസ്സില്‍ രണ്ട് ദിവസം ഒളിച്ചുകഴിഞ്ഞിരുന്നു. ഒടുവില്‍ ഒക്ടോബര്‍ അഞ്ചിന് മോണിക്കയുടെ എതിര്‍പ്പ് വകവെക്കാതെ ബലപ്രയോഗത്തിലൂടെയാണ് രാജ്കുമാര്‍ ഫ്ളാറ്റില്‍ കയറിയത്.ഫ്‌ളാറ്റിലെ താമസക്കാരായ മോണിക്ക അടക്കമുള്ളവരുടെ പരാതിയെ തുടര്‍ന്ന് നേരത്തെ രാജ്കുമാറിനെ ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിലുള്ള പ്രതികാരം വീട്ടാനാണ് മോണിക്കയെ കൊന്നതെന്ന് ചോദ്യം ചെയ്യലിനിടെ യുവാവ് പൊലീസിനോട് പറഞ്ഞു. ശമ്പള വകയില്‍ തനിക്ക് 22,000 രൂപ ലഭിക്കാനുണ്ടായിരുന്നുവെന്നും രാജ്കുമാര്‍ പറയുന്നു.

കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയാണ് മോണിക്കയുടെ ഫ്ളാറ്റില്‍ കയറിയത്. പിടിവലിയെ തുടര്‍ന്ന് മോണിക്ക അബോധാവസ്ഥയില്‍ ആയപ്പോള്‍ കയ്യും കാലും കൂട്ടിക്കെട്ടി കിടക്കയില്‍ കിടത്തി. മോണിക്കയുടെ ബോധം തെളിയുന്നത് വരെ കാത്തിരുന്നു. ഇതിനിടെ അടുക്കളയില്‍ കയറി വിശപ്പ് തീര്‍ത്തു. അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിച്ച ശേഷം മോണിക്കയെ ബലാത്സംഗം ചെയ്തതു. തുടര്‍ന്ന് തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊന്നു. തന്നെ തിരിച്ചറിയാതിരിക്കാന്‍ ഫ്‌ളാറ്റില്‍ വെച്ചുതന്നെ ഷേവ് ചെയ്തു. മോണിക്കയുടെ ഫോണും പണവും എടിഎം കാര്‍ഡും മോഷ്ടിച്ചാണ് അവിടെനിന്നും മടങ്ങിയത്.

രാജ്കുമാറിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി ഗോവ കോടതി എഴ് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.സുഗന്ധദ്രവ്യ മേഖലയിലേക്ക് കടക്കും മുമ്പ് അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ ആയിരുന്നു മോണിക്ക. ചെന്നൈയിലാണ് മോണിക്ക ആദ്യ സുഗന്ധദ്രവ്യ ലാബ് തുടങ്ങിയത്. പിന്നീട് അവര്‍ ലോകപ്രശസ്തയായി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും