സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ആരോപണങ്ങള്‍ തെളിയിക്കാന്‍ വെല്ലുവിളിച്ച് മേഴ്‌സിക്കുട്ടിയമ്മ

വിമെന്‍പോയിന്‍റ് ടീം

ബന്ധുനിയമന വിവാദത്തില്‍ ആരോപണങ്ങള്‍ തള്ളി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. മാധ്യമവാര്‍ത്തകളില്‍ പറഞ്ഞിട്ടുള്ളവരാരും തന്റെ ബന്ധുക്കളല്ല. തന്റെ ബന്ധുക്കളാണെന്ന് ആരോപിക്കുന്നവര്‍ ഇതിനു തെളിവു നല്‍കാന്‍ തയ്യാറുണ്ടോയെന്നും മന്ത്രി വെല്ലുവിളിച്ചു.
കാഷ്യു കോര്‍പ്പറേഷന്‍ എം.ഡി ടി.എഫ് സേവ്യര്‍, മത്സ്യഫെഡ് എം.ഡി എ ലോറന്‍സ് എന്നിവര്‍ ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ ബന്ധുക്കളാണെന്നും ഇതെല്ലാം വഴിവിട്ട നിയമനങ്ങളാണെന്നും ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെതിരെയാണ് മേഴ്‌സിക്കുട്ടിയമ്മ രംഗത്തെത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘അവരാരും എന്റെ ബന്ധുവല്ലെന്നു മാത്രമല്ല. അവരുടെയെല്ലാം പുതിയ നിയമനവുമായിരുന്നില്ല. ഒരിടത്ത് ഇരിക്കുന്നവരെ ഡെപ്യൂട്ടേഷനായി മറ്റൊരിടത്തേക്ക് കൊണ്ടുവന്നു എന്നുമാത്രം.’ മന്ത്രി പറയുന്നു.

ആവശ്യമായ യോഗ്യതയും ഉന്നത വിദ്യാഭ്യാസവുമുള്ളവരാണ് ഇവരെല്ലാം. ആ കാരണത്താലാണ് ഇവരെ നിയമിച്ചതെന്നും അവര്‍ വ്യക്തമാക്കി.
തനിക്കെതിരെ ആരോപണം ഉന്നയിച്ച കെ.പി.സി.സി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇതിനു തെളിവുനല്‍കാന്‍ തയ്യാറാണോയെന്നും മേഴ്‌സിക്കുട്ടിയമ്മ ചോദിച്ചു.
‘ഉണ്ണിത്താന്‍ ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ്. ആ ഉത്തരവാദിത്തം അദ്ദേഹം കാണിക്കുമെന്നാണ് ഞാന്‍ കരുതേണ്ടത്. പക്ഷെ പുള്ളിക്ക് വസ്തുതയുടെ പിന്‍ബലമില്ലാതെ പറയുന്നതൊരു ശീലമാണ്. അദ്ദേഹം പറഞ്ഞു എന്നുള്ളതുകൊണ്ടുതന്നെ ഞാനത് അത്ര കാര്യമാക്കുന്നില്ല.’ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
തെറ്റായ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്ത മാദ്ധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും