സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശശികലയുടെ പ്രസ്താവന മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കാന്‍: വി.ഡി സതീശന്‍

വിമെന്‍പോയിന്‍റ് ടീം

 ‘ആറ്റിങ്ങല്‍ കടലില്‍’ ഹിന്ദുക്കളെ മീന്‍പിടിക്കാന്‍ അനുവദിക്കുന്നില്ലെന്ന ശശികലയുടെ വര്‍ഗീയ പ്രസ്താവന തീരപ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ സംഘര്‍ഷം ഉണ്ടാക്കാനാണെന്ന് കെ.പി.സി.സി വൈസ്പ്രസിഡന്റ് വി.ഡി സതീശന്‍. 

നട്ടാല്‍ മുളയ്ക്കാത്ത നുണകള്‍ വിഷം കുത്തിവെക്കുന്നത് പോലെ കുത്തിവെക്കുകയാണെന്നും വി.ഡി സതീശന്‍ കോഴിക്കോട് പറഞ്ഞു.ആറ്റിങ്ങല്‍ കടപ്പുറത്ത് ഹിന്ദുക്കളെ മീന്‍ പിടിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് ശശികല പ്രസംഗിച്ചത്. ആറ്റിങ്ങലില്‍ കടപ്പുറമില്ലായെന്ന് ശശികലയ്ക്ക് ഇത് പറഞ്ഞു കൊടുത്തയാള്‍ പറയാന്‍ മറന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു.ഹിന്ദുവര്‍ഗീയ വാദികള്‍ ഇത്തരം പ്രചരണം നടത്തുമ്പോള്‍ മറുവശത്തും തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു. കേരളത്തിലെ ക്ഷേത്രങ്ങളിലെ സ്വത്തുക്കള്‍ സര്‍ക്കാര്‍ കൊണ്ടുപോകുന്നുവെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ കണക്കുകള്‍ ബോധ്യപ്പെടുത്തിയപ്പോള്‍ ഒരു വര്‍ഗീയ വാദിയും ഇക്കാര്യത്തെ ഇപ്പോള്‍ പ്രസംഗിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വര്‍ഗീയതയെ കുഴിച്ചുമൂടുകയാണ് ഇവിടത്തെ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രഥമ ഉത്തരവാദിത്വമെന്നും തെരഞ്ഞെടുപ്പ് വിജയത്തിലുപരി ഇതിനാണ് മുഖ്യ പരിഗണന നല്‍കേണ്ടതെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ക്ഷേത്രസ്വത്ത് സര്‍ക്കാര്‍ തട്ടിയെടുക്കുന്നുവെന്ന് ശശികല പ്രസംഗിച്ചതിന്റെ തെളിവുകള്‍ വി.ഡി സതീശന്‍ പുറത്തുവിട്ടിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും