സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്വാശ്രയം: സ്‌പോട്ട് അഡ്മിഷനില്‍ പരാതി കിട്ടിയാല്‍ അന്വേഷിക്കുംഃ മന്ത്രി ശൈലജ

വിമെന്‍പോയിന്‍റ് ടീം

സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത കോളെജുകളുമായി ബന്ധപ്പെട്ട കേസിലെ വിധി തിരിച്ചടിയല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. സ്വാശ്രയ കോളെജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് അടുത്ത വര്‍ഷം സര്‍ക്കാര്‍ നേരത്തെ ഇടപെടുമെന്നും ആവശ്യമെങ്കില്‍ നിയമനിര്‍മ്മാണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. 

സുപ്രീം കോടതിയില്‍ കണ്ണൂര്‍, കരുണ, കെഎംസിടി മെഡിക്കല്‍ കോളെജുകള്‍ക്കെതിരെ ഹര്‍ജി നല്‍കാന്‍ കാലതാമസം ഉണ്ടായിട്ടില്ല. വൈകിയ വേളയില്‍ എന്ന് കോടതി പറഞ്ഞത് സര്‍ക്കാരിനെ ഉദ്ദേശിച്ചായിരിക്കില്ല. സ്‌പോട്ട് അഡ്മിഷനില്‍ പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്നും മന്ത്രി ശൈലജ പറഞ്ഞു.
ഉയര്‍ന്ന ഫീസില്‍ പ്രവേശനം നടത്താന്‍ കണ്ണൂര്‍, കരുണ, കെഎംസിടി മെഡിക്കല്‍ കോളജുകള്‍ക്ക് ഹൈക്കോടതി നല്‍കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഇന്നലെ സുപ്രീം കോടതി തള്ളിയിരുന്നു.

ഫീസ് തര്‍ക്കത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കട്ടെയെന്ന് നിര്‍ദേശിച്ച കോടതി, വെള്ളിയാഴ്ച വൈകുന്നേരത്തോടെ അഡ്മിഷന്‍ അവസാനിക്കുമെന്നതിനാല്‍ ഒന്നും ചെയ്യാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിലാണ് മന്ത്രിയുടെ പ്രതികരണവും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും