സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ടിഎന്‍ സീമ ഹരിത കേരളം പദ്ധതിയുടെ വൈസ് ചെയര്‍മാനായേക്കും

വിമെന്‍പോയിന്‍റ് ടീം

ടിഎന്‍ സീമ കേരള സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്ന ഹരിത കേരളം പദ്ധതിയുടെ വൈസ് ചെയര്‍മാനായേക്കും.എസ്എഫ്‌ഐ നേതാവ് ചിന്ത ജെറോം യുവജന കമ്മീഷന്‍ അദ്ധ്യക്ഷയായും സ്ഥാനമേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്.

അതേ സമയം വട്ടിയൂര്‍ക്കാവില്‍ ടിഎന്‍ സീമ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സംഘടനാ തല വീഴ്ചക്ക് കാരണക്കാരെന്ന് കണ്ടെത്തിയവരോട് വിശദീകരണം ചോദിക്കാന്‍ സിപിഐഎം സംസ്ഥാന സമിതി തീരുമാനിച്ചു.
സംസ്ഥാന കമ്മിറ്റി അംഗവും മണ്ഡലം ചുമതലക്കാരനുമായിരുന്ന പിരപ്പന്‍കോട് മുരളി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.എസ്.രാജീവ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ.ജി.മോഹനന്‍, പാളയം രാജന്‍, മുന്‍ മേയര്‍ കെ.ചന്ദ്രിക എന്നിവരോടാണ് വിശദീകരണം തേടുക. എന്നാല്‍ സംഘടനാ വീഴ്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി കടംപള്ളി സുരേന്ദ്രന്‍ പറഞ്ഞതായും  റിപ്പോര്‍ട്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും