സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ദേവകി വാര്യർ ട്രസ്റ്റ് വനിതാ മന്ത്രിമാർക്ക് സ്വീകരണം നൽകി

വിമെന്‍ പോയിന്‍റ് ടീം

സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പ്രവർത്തകയുമായിരുന്ന ദേവകി വാര്യരുടെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന ദേവകി വാര്യർ ട്രസ്റ്റ് സാമൂഹ്യ നീതി, ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർക്കും ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മയ്ക്കും സ്വീകരണം നൽകി. ട്രസ്റ്റ് വാർഷിക പൊതു സമ്മേളനം ശൈലജ ടീച്ചർ ഉത്‌ഘാടനം ചെയ്തു. യഥാക്രമം പ്ലാനിംഗ് ബോർഡ് അംഗമായും പി എസ സി അംഗമായും തെരെഞ്ഞെടുക്കപ്പെട്ട ട്രസ്റ്റ്
 അംഗങ്ങളായ ഡോ മൃദുൾ  ഈപ്പനും ആർ പാർവതി ദേവിക്കും പൊതുയോഗം അനുമോദനം രേഖപ്പെടുത്തുകയും ഉപഹാരം നൽകുകയും ചെയ്തു. 
ജെ ലളിത കുമാരി അധ്യക്ഷ ആയിരുന്നു. ടി രാധാമണി റിപ്പോർട് അവതരിപ്പിച്ചു. നാലായിരത്തോളം കാൻസർ രോഗികൾക്ക് കഴിഞ്ഞ വർഷം സൗജന്യ ഭക്ഷണവും താമസവും ട്രസ്റ്റിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. ഇക്കൊല്ലം വൃദ്ധസദനത്തിന്റെ  പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. ട്രഷറർ പി എൻ സരസമ്മ നന്ദി പറഞ്ഞു .


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും