സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സുപ്രിം കോടതി വിധി സര്‍ക്കാരിന് അനുകൂലംഃ മന്ത്രികെ.കെ ശൈലജ

വിമെന്‍ പോയിന്‍റ് ടീം

സുപ്രീംകോടതി വിധി സര്‍ക്കാരിന് അനുകൂലമാണെന്നും ഏകീകൃത കൗണ്‍സിലിന് വേണ്ടിയാണ് വാദിച്ചിരുന്നതെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ.സ്വാശ്രയ മാനെജ്‌മെന്റുകള്‍ നടത്തിയ പ്രവേശനം ശരിവെച്ചും കേരളത്തിലെ മെഡിക്കല്‍ പ്രവേശനത്തില്‍ ഇത്തവണ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയും സുപ്രീംകോടതി. സ്വാശ്രയകരാറിന് സര്‍ക്കാരുമായി ധാരണയുളളതിനാലും പ്രവേശനം സര്‍ക്കാര്‍ അനുമതിയോടെ നടന്നതിനാലും കോടതി ഇടപെടുന്നില്ല. സീറ്റുകള്‍ ബാക്കിയുണ്ടെങ്കില്‍ ഏകീകൃത കൗണ്‍സലിങ് വേണം. കൗണ്‍സിലങ്ങുമായി ബന്ധപ്പെട്ട തീരുമാനം ഹൈക്കോടതി എടുക്കും. 

മഹാരാഷ്ട്രയില്‍ ഏകീകൃത കൗണ്‍സലിങ് നടത്താനും ജസ്റ്റിസുമാരായ എ.കെ. സിക്രി, എല്‍. നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. കേരളത്തില്‍ സ്വാശ്രയ മാനെജ്‌മെന്റുകള്‍ നടത്തിയ പ്രവേശനവും കോടതി ശരിവെച്ചു. ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായെന്നും മാനെജ്‌മെന്റുകള്‍ കോടതിയില്‍ അറിയിച്ചു.

സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് ഉപാധികളോടെ സ്വന്തംനിലക്ക് കൗണ്‍സലിങ് നടത്താന്‍ അനുമതി നല്‍കിയ ഹൈകോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി ഉണ്ടായത്.കേരള, ബോംബെ ഹൈകോടതികളുടെ ഉത്തരവ് ചോദ്യംചെയ്ത് കേന്ദ്രവും മഹാരാഷ്ട്ര സര്‍ക്കാറും നല്‍കിയ ഹരജികളില്‍ കേന്ദ്ര സര്‍ക്കാറിന്റെയും മഹാരാഷ്ട്ര സര്‍ക്കാറിന്റെയും വാദം നേരത്തെ പൂര്‍ത്തിയായിരുന്നതാണ്. മാനേജ്‌മെന്റുകളുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും മെഡിക്കല്‍ പ്രവേശത്തിന് ഏകീകൃത കൗണ്‍സലിങ് വേണമെന്ന കേന്ദ്ര നിലപാടിനോട് കേരളത്തിനും പിന്തുണയായിരുന്നു.സ്വകാര്യ മാനെജ്‌മെന്റുകളുടെ പ്രത്യേക കൗണ്‍സലിങ് യു.ജി.സി ചട്ടങ്ങളുടെയും സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയുടെയും ലംഘനമാണെന്നും സംസ്ഥാന സര്‍ക്കാറിന്റെ കേന്ദ്രീകൃത കൗണ്‍സലിങ്ങിലൂടെ മാത്രം പ്രവേശം നടത്തണമെന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും