സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മോദി സര്‍ക്കാരിനെതിരെ ജാനു

വിമെന്‍ പോയിന്‍റ് ടീം

മോദി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ടും കേരളത്തിലെ ആദിവാസികളുടെ ജീവിതം ദുരിതപൂര്‍ണ്ണമായി തന്നെ തുടരുകയാണെന്ന് ആദിവാസി ഗോത്രമഹാസഭാ നേതാവ് സി.കെ ജാനു. ആദിവാസികള്‍ ഇന്നും കൊടിയ ദുരന്തം അനുഭവിക്കുകയാണെന്നും ജാനു പറഞ്ഞു. കേരളത്തിലെ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്നും കൂടാതെ മുത്തങ്ങാ കേസില്‍ ഉള്‍പ്പെട്ടിട്ടുളള ആദിവാസികളുടെ കേസുകള്‍ എഴുതി തള്ളണമെന്ന കാര്യവും മോദിയോട് ആവശ്യപ്പെടുമെന്നും ജാനു കോഴിക്കോട് പറഞ്ഞു.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സഖ്യത്തിനൊപ്പം ചേര്‍ന്ന ജാനു എന്‍.ഡി.എ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും മത്സരിച്ചെങ്കിലും തോറ്റിരുന്നു. ഇതിന് പിന്നാലെ ജാനു രൂപീകരിച്ച ജനാധിപത്യ രാഷ്ട്രീയ സഭയെ എന്‍.ഡി.എയിലെ ഘടകകക്ഷിയാക്കുന്ന കാര്യത്തില്‍ ബി.ജെ.പി വൈമുഖ്യം കാണിച്ചിരുന്നു.

ബി.ജെ.പി വാഗ്ദാനലംഘനം നടത്തിയെന്നാണ് ജാനുവിനൊപ്പമുളളവരുടെ ആരോപണം. ബിജെപി പറഞ്ഞ് പറ്റിച്ചെന്നും  തെരഞ്ഞെടുപ്പിന് ശേഷം അവഗണനയാണുണ്ടായതെന്നും ജാനുവിനോടടുപ്പമുള്ളവര്‍ പറഞ്ഞിരുന്നു. ഇന്ന് ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗ വേദിയിലെത്തിയ ജാനു ഇക്കാര്യങ്ങളില്‍ ബി.ജെ.പി നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ മോദിയുടെ ‘സൊമാലിയ’ പരാമര്‍ശത്തെ പിന്തുണച്ചായിരുന്നു സി.കെ ജാനു രംഗത്തെത്തിയിരുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും