സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സൗമ്യ വധക്കേസ്: സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി

വിമെന്‍ പോയിന്‍റ് ടീം

സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. കോടതി വിധിയിലെ പിഴവുകള്‍ പരിഹരിക്കണമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ വിധി പറഞ്ഞ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചിലാണ് പുനഃപരിശോധനാ ഹരജി സമര്‍പ്പിച്ചത്. പ്രതിക്ക് കീഴ്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കിയ സുപ്രീകോടതി വിധി പുനപരിശോധിക്കാനാണ് സറക്കാര്‍ ഹര്‍ജി നല്‍കിയത്. അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗിയാണ് സംസ്ഥാനത്തിനു വേണ്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

സൌമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കെതിരേ കൊലപാതകത്തിനു വ്യക്തമായ തെളിവുകളുണ്ടെന്നും കൊലക്കുറ്റം ചുമത്തി പരമാവധി ശിക്ഷ നല്‍കണമെന്നുമാണു സംസ്ഥാനത്തിന്റെ ആവശ്യം. ഐപിസി 300–ാം വകുപ്പിന്റെ സാധ്യത കേസില്‍ സുപ്രീം കോടതി പരിഗണിച്ചില്ലെന്നും ഹര്‍ജിയിലുണ്ട്.കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ശരീരത്തില്‍ മുറിവേല്‍പിക്കുകയെന്ന കുറ്റമാണ് ഐപിസി 300 പ്രകാരം ചുമത്തേണ്ടത്.

സെപ്റ്റംബര്‍ 15നാണ് സൌമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയത്. ഗോവിന്ദച്ചാമി സൌമ്യയെ കൊലപ്പെടുത്തിയെന്ന്? വ്യക്തമാക്കുന്ന തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ വിധി. സൂമ്യയെ പ്രതി ബലാല്‍സംഗം ചെയ്തിട്ടുണെടന്നും മുറിപ്പടുത്തിയിട്ടുണ്ടെന്നും കണ്ടെത്തിയ കോടതി എന്നാല്‍ ഇവയാണ് സൌമ്യയുടെ മരണത്തിന് കാരണമായതെന്ന് ഉറപ്പിക്കുന്നില്ല. അതിനാല്‍ കൊലകുറ്റത്തിനുള്ള വധശിക്ഷ ഒഴിവാക്കുകയായിരുന്നു.  ബലാത്സംഗത്തിന് ജീവപര്യന്തം ശിക്ഷ നല്‍കിയ കീഴ്കോടതി വിധികള്‍ സുപ്രീംകോടതി ശരിവെച്ചിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും