സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഫയര്‍ മാസികക്കെതിരെ പ്രതിഷേധം

വിമെന്‍ പോയിന്‍റ് ടീം

ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയെ ആണ്‍വേശ്യകള്‍ എന്ന് വിശേഷിപ്പിച്ച് ലേഖനംപ്രസിദ്ധീകരിച്ച ഫയര്‍ മാസികക്കെതിരെ പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റി സാംസ്‌ക്കാരിക വേദിയായ ഒയാസിസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ഫയര്‍ മാസികയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റി അംഗങ്ങളും പൊതുപ്രവര്‍ത്തകരും പങ്കെടുത്തു.

ആണ്‍വേശ്യകള്‍ എന്ന് വിശേഷിപ്പിക്കുകയും അനുവാദമില്ലാതെ മറ്റ് അവസരങ്ങളില്‍ എടുത്ത ചിത്രങ്ങള്‍ ലേഖനത്തില്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതിനെതിരായാണ് മാര്‍ച്ച് നടന്നത്. പ്രതിഷേധ ജാഥ കുമാരപുരത്തെ ഫയര്‍ ഓഫീസിനടുത്ത് വച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന്, ഒയാസിസ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ പ്രസിഡന്റായ രഞ്ജിനി പിള്ള, സെക്രട്ടറി ശ്രീ, കൂടാതെ എസ്ജിഎംഎഫ്‌കെയുടെ സ്റ്റേറ്റ് പ്രസിഡന്റായ ശ്രീക്കുട്ടി, തിരുവനതപുരത്തെ സുരക്ഷാ പ്രൊജക്റ്റ് മാനേജര്‍ അനീഷ്, എസ് എഫ് ഐ നേതാവ് വിമല്‍, സോഷ്യല്‍ ആക്ടിവിസ്റ്റ് സജ്‌ന ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനാനന്തരം ഫയര്‍ ഓഫീസിനു മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തി. ട്രാന്‍സ്‌ജെണ്ടര്‍ കൂടിയായ സൂര്യ ഫയര്‍ മാഗസിന്‍ കത്തിച്ചു കൊണ്ട് പ്രതിഷേധ സമരം അവസാനിപ്പിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും