സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

രോഗിക്ക് ആശുപത്രിയിലെ തറയില്‍ ചോറ് വിളമ്പി അധികൃതര്‍

വിമെന്‍ പോയിന്‍റ് ടീം

ഭക്ഷണം കഴിക്കാന്‍ പാത്രം ഇല്ലാതിരുന്ന രോഗിക്ക് ആശുപത്രിയിലെ തറയില്‍ ചോറ് വിളമ്പി അധികൃതര്‍.റാഞ്ചിയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്.

കൈയില്‍ മുറിവേറ്റ് ഓര്‍ത്തോപീഡിക് വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന പല്‍മതി ദേവി എന്ന സ്ത്രീയ്ക്കാണ് ഈ ദുരനുഭവം.

ഭക്ഷണം കഴിക്കാന്‍ പാത്രമില്ലെന്ന് പറഞ്ഞപ്പോള്‍ അത് നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. വേറെ വഴിയില്ലാതെ കൈകൊണ്ട് തറ തുടച്ച് വാര്‍ഡ് ബോയ് വിളമ്പിയ ചോറ് കഴിക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.എനിക്ക് സ്വന്തമായി പാത്രം ഉണ്ടായിരുന്നില്ല. ഒരു പാത്രം അവരോട് ആവശ്യപ്പെട്ടിരുന്നു, പക്ഷേ ഉദ്യോഗസ്ഥര്‍ മര്യാദയില്ലാത്ത രീതിയിലാണ് പെരുമാറിയതെന്ന് പല്‍മതി ദേവി പറയുന്നു.

300 കോടിയുടെ വാര്‍ഷികബഡ്ജറ്റാണ് ആശുപത്രിക്ക് ഉള്ളത്. എന്നാല്‍ രോഗികള്‍ക്ക് വേണ്ട അടിസ്ഥാനസൗകര്യം പോലും ഇവിടെ ചെയ്യുന്നില്ല.

അതേസമയം ചിത്രം വൈറലായതോടെ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ആശുപത്രി ഡയരക്ടര്‍ ബി.എല്‍ ഷെര്‍വാല്‍. ഇത്തരം സംഭവങ്ങള്‍ ഇതിന് മുന്‍പ് ഇവിടെ നടന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ഒഡീഷയിലെ കളഹന്തിയില്‍ രോഗം ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹം കൊണ്ടുവരാന്‍ വാഹനം വിളിക്കാന്‍ പണമില്ലാത്തതിനാല്‍ തോളില്‍ഏന്തി ഭര്‍ത്താവ് നടക്കേണ്ടി വന്നതിന്റെ ഗതികേട് ലോകം ഞെട്ടലോടെയാണ് കണ്ടത്. അതിന് പിന്നാലെയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ഇത്തരം വാര്‍ത്തകള്‍ വീണ്ടും ആവര്‍ത്തിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും