സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

90 കാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് പരാതി

വിമെന്‍ പോയിന്‍റ് ടീം

കൊല്ലം കടയ്ക്കലില്‍ തൊണ്ണൂറ് വയസുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് പരാതി. കടയ്ക്കല്‍ സ്വദേശിയെയാണ് അയല്‍വാസി ഉപദ്രവിക്കാന്‍ ശ്രമിച്ചതായി കാട്ടി പരാതി നല്‍കിയത്.  സംഭവത്തില്‍ പൊലീസ് വൃദ്ധയില്‍നിന്ന് മൊഴിയെടുത്തു. അയല്‍വാസിയായ ബാബു എന്ന വിജയകുമാറിനെതിരെയാണ് വൃദ്ധയുടെ മൊഴി. എന്നാല്‍ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് വൃദ്ധ മൊഴിനല്‍കയിട്ടുണ്ട്. 

തിരുവോണദിവസം രാത്രിയിലാണ് സംഭവം. താന്‍ കട്ടിലില്‍ കിടക്കുമ്പോള്‍ പ്രതി കതക് ചവിട്ടി തുറന്ന് തന്നെ അക്രമിക്കുകയായിരുന്നു എന്നാണ് വൃദ്ധ പൊലീസിന് മൊഴി നല്‍കിയത്. സംഭവത്തില്‍ മനുഷ്യാവകാശകമ്മീഷന്‍ സ്വമേധയാ കേസെടുത്തു. രണ്ടാഴ്ച്ചയ്ക്കകം കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലം എസ്പിയോട് കമ്മീഷന്‍ ഉത്തരവിട്ടുണ്ട്. എന്നാല്‍ വൃദ്ധയെ പീഡിപ്പിച്ചിതായി കാട്ടി കേസെടുക്കണമെന്ന് ആവശ്യപെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിയത് ചെറിയ സംഘര്‍ഷത്തിന് കാരണമായി.

പരാതിക്കാരിയായ വൃദ്ധയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടിയിട്ടുണ്ട്. വൃദ്ധ പീഡനത്തിരയായതായി രാവിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അയല്‍വാസിയുമായുള്ള വസ്തു തര്‍ക്കമാണോ ആരോപണത്തിന് പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും